കഴക്കൂട്ടം: പ്രധാനമന്ത്രിയുടെ മൻകീ ബാത് പ്രഭാഷണ പരമ്പരയുടെ നൂറ് ഭാഗങ്ങളെ അടിസ്ഥാനമാക്കി നെഹ്രു യുവകേന്ദ്ര സംഘടിപ്പിക്കുന്ന പ്രശ്നോത്തരി മത്സരത്തിന് ഇന്ന് (തിങ്കൾ) തുടക്കം കുറിക്കും.മേനംകുളം ജ്യോതിസ് സെൻട്രൽ സ്കൂളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സർവ്വകലാശാലാ വൈസ് ചാൻസ്ലർ ഡോ.മോഹനൻ കുന്നുമ്മൽ മുഖ്യാതിഥി ആയിരിക്കും.
ജ്യോതിസ് സ്കൂൾ ചെയർമാൻ എസ് ജ്യോതിസ് ചന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നെഹ്രു യുവകേന്ദ്ര ഡയറക്ടർ എം അനിൽകുമാർ കേന്ദ്ര സർവ്വകലാശാല മുൻ രജിസ്റ്റാർ ഡോ.രാധാകൃഷ്ണൻ നായർ, സി.ഡി.സി മുൻ രജിസ്റ്റാർ ഡോ.സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്തംഗം പി.ബിജു, മൻകീ ബാത് പ്രഭാഷണ പരമ്പരയുടെ വിവർത്തകൻ പള്ളിപ്പുറം ജയകുമാർ സ്കൂൾ പ്രിൻസിപ്പൽ സലിത തുടങ്ങിയവർ സംസാരിക്കും.
ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, കോളേജ് തലങ്ങളിൽ നടക്കുന്ന പ്രാരംഭ മത്സരങ്ങളിലെ വിജയികൾക്കായി താലൂക്ക്തല മത്സരം സംഘടിപ്പിക്കും.വിജയികൾക്ക് സൗജന്യമായി ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേഡ് കാണുന്നതിന് അവസരമൊരുക്കും.ഒന്നാം ഘട്ട മത്സരത്തിൽ 17 കുട്ടികളും രക്ഷാകർത്താക്കളും ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുത്തിരുന്നു.