തിരുവനന്തപുരം: കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായിട്ടാണ് കേന്ദ്ര മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി, ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്ന് വി.മുരളീധരൻ പറഞ്ഞു.
പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണമെന്നും സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്കാണ് കർഷകർ പോകുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കി.
മാത്രമല്ല നെല്ല് സംഭരണത്തിന് കേന്ദ്രം നല്‍കുന്ന തുക നേരിട്ട് കര്‍ഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതുപോലെ നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.