spot_imgspot_img

എക്സ്പ്രസ് ട്രെയിനിനു തീപിടിച്ചു; മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു

Date:

ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ചു. സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ട്രെയിനിന്‍റെ നാലു കോച്ചുകൾ കത്തിനശിച്ചതായാണ് വിവരം.ന്യൂഡല്‍ഹി-ദര്‍ഭംഗ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. യുപിയിലെ ഇറ്റാവയ്ക്ക് സമീപം വെച്ചാണ് അപകടം നടന്നത്. തീപിടിച്ച ഉടന്‍ നിരവധി യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഉത്തര്‍പ്രദേശിലെ സരായ് ഭൂപത് സ്റ്റേഷനിലൂടെ ട്രെയിന്‍ കടന്നുപോകുമ്പോള്‍ സ്ലീപ്പര്‍ കോച്ചില്‍ പുക ഉയരുന്നത് സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എസ് വൺ കോച്ചിൽ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷൻ മാസ്റ്റർ ഉടനടി ട്രെയിൻ നിർത്താൻ നിർദേശം നൽകിയതോടെയാണ് വൻഅപകടം ഒഴിവായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത്...

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...
Telegram
WhatsApp