spot_imgspot_img

ചന്ദ്രയാൻ 3 വിക്ഷേപണ റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായി ഐ എസ് ആർ ഒ

Date:

ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാ​ഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തിയതായി ഐഎസ്ആർഒ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗമാണ് ഭൂമിയിൽ പതിച്ചത്.

വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റിന്റെ ഭാഗം തിരികെ ഭൂമിയിലെത്തിയത്. ഉപഗ്രഹത്തിന്റെ ഈ ഭാഗം തിരിച്ച് ഭൂമിയിലേക്ക് വരുന്നത് ഒഴിവാക്കാൻ കഴിയില്ലെന്നും ബുധനാഴ്ച ഇത് പസഫിക് സമുദ്രത്തിൽ വീണതായും ഐഎസ്ആർഒ കൂട്ടിച്ചേർത്തു. കൂടാതെ എൽവിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് പൂർത്തിയായതായി ഐഎസ്ആർഒ പറയുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.42 നാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ റോക്കറ്റ് ഭാഗം അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ജൂലൈ 14-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങും നടത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...

വയറിലെ അകഭിത്തിയിൽ പടരുന്ന കാൻസറിന് നൂതന ശസ്ത്രക്രിയ

കോട്ടയം: വയറിലെ അകഭിത്തിയിൽ പടരുന്ന തരം കാൻസറിന് നൂതന ശസ്ത്രക്രിയ നടത്തി...

പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പർ വേടനെതിരെ എൻഐഎയ്ക്ക് പരാതി

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് റാപ്പർ വേടനെതിരെ...

ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു...
Telegram
WhatsApp