spot_imgspot_img

നവകേരള ബസ്; വാർത്തകളിൽ പറയുന്നത് പോലെ ബസിൽ വലിയ സൗകര്യങ്ങളില്ല; മന്ത്രി ആന്റണി രാജു

Date:

കാസർകോട്: നവ കേരള സദസിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനായി തയ്യാറാക്കിയ ബസിൽ ആഡംബരങ്ങൾ ഒന്നുമില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. വാർത്തകളിൽ പറയുന്നത് പോലെ ബസിൽ വലിയ സൗകര്യങ്ങളില്ല. ഇത് ഒരു സാധാരണ ബസ് മാത്രമാണ്. ഫ്രിഡ്ജ്, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി ഇതൊന്നും ഇല്ലാത്ത ഒരു സാധാരണ ബസ് മാത്രമാണിത്. ആകെയുള്ളത് ഒരു വാഷ്‌റൂമും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്.

നവകേരള സദസിനു ശേഷം ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നവകേരള സദസിന് ഉപയോഗിക്കുന്നതിനാൽ ബസിന് കളർകോഡ് കൊടുക്കാൻ സർക്കാരിന് അധികാരമുണ്ട്. അതിനാലാണ് നിറം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...
Telegram
WhatsApp