spot_imgspot_img

ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു

Date:

ഉ​ത്ത​ര​കാ​ശി: ഉത്തരാ​ഖ​ണ്ഡി​ൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി. 40 തൊഴിലാളികളാണ് ഈ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നത്. തുരങ്കത്തിലെ ലോഹഭാഗത്തില്‍ ഡ്രില്ലിങ് മെഷീന്‍ ഇടിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍കാലികമായി നിർത്തി വച്ചത്. തൊഴിലാളികൾ കുടുങ്ങിയിട്ട് ഇന്നേക്ക് ഏഴ് ദിവസം പിന്നിട്ടിരിക്കുകയാണ്.

അഞ്ചാമത്തെ ട്യൂബ് തുരങ്കത്തിനുള്ളിലേക്ക് കടത്തുന്നതിനിടയിൽ, അവശിഷ്ടങ്ങൾ മെഷീന്റെ ഭാഗത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ പുനരാരംഭിക്കുമെന്നാണ് സൂചന. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്ത് എത്താൻ ഏകദേശം 45 മുതൽ 60 മീറ്റർ വരെ ഡ്രില്ലിംഗ് തുടരേണ്ടിവരുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ദൗത്യം രണ്ട് ദിവസം കൂടി നീണ്ടേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജാഗ്രത; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 80 സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. ജില്ലയിൽ...

ബ്രിട്ടന്റെ യുദ്ധ വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ലാന്‍ഡ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ബ്രിട്ടീഷ് യുദ്ധവിമാനമാണ്...

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം

ഡൽഹി: ഉത്തരാഖണ്ഡിൽ ഹെലികോപ്ടർ തകർന്ന് അഞ്ച് പേർ മരിച്ചെന്ന് റിപ്പോർട്ട്. പൈലറ്റടക്കം...

കെനിയയിലെ വാഹനാപകടം: അഞ്ചു മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും

തിരുവനന്തപുരം: കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് കേരളീയരുടെ മൃതദേഹങ്ങൾ...
Telegram
WhatsApp