spot_imgspot_img

വിശാഖപട്ടണത്ത് വൻ തീപിടിത്തം

Date:

വിശാഖപട്ടണം: ആന്ധ്രയിലെ വിശാഖ പട്ടണം മത്സ്യ ബന്ധന തുറമുഖച്ച് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. ഇന്നലെ രാത്രി 11.30 യോടെയാണ് സംഭവം നടന്നത്. 30 കോടിയിൽ അധികം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ. തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതോടെ ആളപായം ഒഴിവായി.

തീപിടിത്തതിന്‍റെ കാരണം വ്യക്തമല്ല. ബോട്ടുകൾക്ക് തീയിട്ടത് സാമൂഹ്യവിരുദ്ധരാകാനാണ്സാധ്യതയെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബോട്ടുകളിൽ ഡീസൽ കണ്ടെയ്‌നറുകളും ഗ്യാസ് സിലിണ്ടറുകളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

തുറമുഖത്തുണ്ടായിരുന്ന ഒരു ബോട്ടിൽ ആദ്യം തീപിടിക്കുകയായിരുന്നു. ഇതിൽനിന്ന് തൊട്ടടുത്തുള്ള ബോട്ടുകളിലേക്കും തീ പടരുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

രാജ്യവ്യാപകമായി യുപിഐ സേവനങ്ങളിൽ തകരാറ്

ഡൽഹി: രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തകരാറിയായതായി...

അന്താരാഷ്ട്ര സർഫിം​ഗ് ഫെസ്റ്റിവൽ: ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ...

“പാലക്കാട് കാലുകുത്താൻ അനുവദിക്കില്ല”; രാഹുൽ മാങ്കൂട്ടത്തിലിന് ബിജെപി നേതാവിന്റെ ഭീഷണി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നടത്തിയ...

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു....
Telegram
WhatsApp