ഡല്‍ഹി: ഡല്‍ഹിയിലെ വായുഗുണനിലവാരത്തില്‍ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. 500 മുകളിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ വായു ഗുണ നിലവാര തോത്. എന്നാൽ വെള്ളിയാഴ്ച വൈകുന്നേരം 317 ആണ് ശരാശരി വായു ഗുണനിലവാര തോത് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിൽ കാറ്റിന്റെ വേഗത കൂടിയതാണ് വായു ഗുണനിലവാരം നേരിയതോതിൽ മെച്ചപ്പെടാൻ ഇടയാക്കിയത്.
ഇതോടെ ഡീസൽ ട്രക്കുകൾക്ക് ഡൽഹിയിൽ പ്രവേശനം അനുവദിച്ചു. നേരത്തെ ഡൽഹി നഗരത്തിൽ വാഹനങ്ങൾ ഇറക്കുന്നതിൽ നിയന്ത്രണമുണ്ടായിരുന്നു. ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 45 ശതമാനവും വാഹനങ്ങളില്‍ നിന്നാണ്. ശനിയാഴ്ച ഇത് 38 ശതമാനമായി കുറഞ്ഞതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. മാത്രമല്ല പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂളുകളും തുറന്നു. എന്നാല്‍ കായിക മത്സരങ്ങള്‍ക്കും പുറത്തുള്ള അസംബ്ലിക്കും വിലക്കുണ്ട്. ഒരാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.