തിരുവനന്തപുരം: ചരിത്രം സൃഷ്ടിച്ചുകൊണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രഹ്ത്തായ പദ്ധതികളുമായി ഭാവികേരള നിർമ്മിതിക്കായി ജനങ്ങളുമായി സംവദിക്കാൻ കേരള ജനതയുടെ അടുത്തേക്ക് ഇറങ്ങിതിരിച്ചപ്പോൾ അതിനെ തടസ്സപ്പെടുത്താൻ കോൺഗ്രസ് നേതൃത്വത്തിൽനടക്കുന്ന പ്രതിക്ഷേധ അക്രമങ്ങൾ കോൺഗ്രസ്സിന്റെ സംസ്ക്കാരശൂന്യതയാണ് വെളിവാക്കുന്നതെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു.രാജ്യത്തും സംസ്ഥാനത്തും ആദ്യമായാണ് ഒരു മന്ത്രിസഭ തന്നെ നേരിട്ട് ജനങ്ങളെ കേൾക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിപ്പുറപ്പെടുന്നത് ഇത് ചരിത്രസാക്ഷ്യമാണ്.
പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്റും കണ്ണൂരിലേക്ക് തിരിച്ചു എന്തിനാ ജനങ്ങളുടെ പ്രശ്നങ്ങൾ നവകേരള സദസ്സിൽ ശ്രദ്ധയിൽപ്പെടുത്താനോ നവ കേരളം കെട്ടിപ്പടുക്കുന്നതിൽ പുതിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനോ അല്ല മറിച്ച് പ്രതിക്ഷേധം ശക്തിപ്പെടുത്താനാ ഇവർക്ക് കേരളജനതയോട് അത്രയേയുള്ളൂ പ്രതിബദ്ധത. രണ്ടുവട്ടം അധികാരനഷ്ടം അനുഭവിച്ച യു ഡി എഫിന് ജനങ്ങളേറ്റുടുത്ത നവകേരള യാത്രയിലെ വൻ ജനപങ്കാളിത്തം ഇനിയുമൊരു അധികാരത്തിലെത്താനുള്ള പ്രതീക്ഷയും തകർക്കുമോ എന്ന യു ഡി എഫിന്റെ ഭയമാണ് ഇപ്പോഴത്തെ പ്രതിക്ഷേധ അക്രമങ്ങൾക്കുപിന്നിലെന്നും ഈ നെറികേടിന് കോൺഗ്രസ് വൻവില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവി കേരളം എങ്ങനെ വേണമെന്ന് ജനങ്ങളോട് സംവദിക്കാൻ ദീർഘവീക്ഷണവും ജനങ്ങളോട് കരുതലുമുള്ള ഒരു നേതാവിനേ തന്റെ മന്ത്രിസഭയെ മുഴുവനായും ജനങ്ങളുടെ മുന്നിലേക്ക് നയിക്കാനാവൂ എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.