spot_imgspot_img

നവകേരള സദസ്സിന് പിന്നിൽ ആധുനികകേരളം ഏങ്ങിനെയാവണമെന്ന കാഴ്ചപ്പാട്;മന്ത്രി കെ രാധാകൃഷ്ണൻ

Date:

കണ്ണൂർ:  ആധുനിക കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് 25 വർഷങ്ങൾ പിന്നിടുമ്പോൾ കേരളം എങ്ങനെയാകണം എന്ന കാഴ്ചപ്പാടാണ് നവകേരള സദസ്സിലൂടെ സർക്കാർ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നതെന്ന് പട്ടികജാതി- പട്ടിക വർഗ്ഗ- പിന്നോക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള രൂപീകരണത്തിന് ശേഷം വർഷങ്ങൾ പിന്നിടുമ്പോൾ എല്ലാ മേഖലകളിലും ഏറെ മുന്നിട്ട് നിൽക്കുകയാണ് നമ്മൾ. അത് ഇടതുപക്ഷ സർക്കാരിന്റെ ഭരണം കൊണ്ടാണ്. പാവപ്പെട്ട കർഷകന്റെ ക്ഷേമ പെൻഷൻ വർധിപ്പിക്കാൻ ആദ്യമായി തീരുമാനമെടുത്തത് നായനാർ സർക്കാരിന്റെ കാലഘട്ടത്തിലാണ്. പിന്നീടുള്ള കാലം ഇടതുപക്ഷ സർക്കാർ പലതവണകളായി അധികാരത്തിൽ വന്നപ്പോഴാണ് പെൻഷൻ തുക വർധിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

2016 വരെ 18 മാസം കുടിശ്ശികയായിരുന്ന പെൻഷൻ തുക 2016ൽ ഇടതുപക്ഷ സർക്കാർ വന്നപ്പോൾ ലഭ്യമാക്കി. 2021ൽ പെൻഷൻ തുക 1600 രൂപായായും ഉയർത്തി. 2016 മുതൽ 2021 വരെ 35154 കോടി രൂപയാണ് പെൻഷന് വേണ്ടി സർക്കാർ ചെലവഴിച്ചത്. 2021 മുതൽ ഇതുവരെ 23350 കോടി രൂപയും ചെലവഴിച്ചു. ഇത്തരത്തിൽ പാവപ്പെട്ടവന്റെ ക്ഷേമം ഉറപ്പുവരുത്തുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp