തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നിറത്തിൽ മാറ്റം വരുന്നു. പഴയ കാക്കി യൂണിഫോമിലേക്കാണ് മാറാനൊരുങ്ങുന്നത്. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം സംബന്ധിച്ച് ഉത്തരവിറങ്ങി.
തൊഴിലാളി യൂണിയനുകളാണ് നിലവിലെ നീല യൂണിഫോം മാറണമെന്ന് ആവശ്യപ്പെട്ടത്. കണ്ടക്റ്റർ/ ഡ്രൈവർ തസ്തികയിലുള്ളവർക്ക് കാക്കി ഹാഫ് സ്ലീവ് ഷർട്ടും അതേ നിറത്തിലുള്ള പാന്‍റ്സുമാണ് യൂണിഫോം. വനിതാ ജീവനക്കാർക്ക് കാക്കി നിറത്തിലുള്ള ചുരിദാറും, സ്ലീവ്ലെസ്സ് ഓവർകോട്ടും ആയിരിക്കും വേഷം.
എട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം മാറുന്നത്. ഇൻസ്പെക്റ്റർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് വേഷം. എന്നാൽ മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് നേവി ബ്ലൂ യൂണിഫോം ആയിരിക്കും. യൂണിഫോം മാറ്റം ഉടൻ നടപ്പിലാക്കിയേക്കും.