spot_imgspot_img

ജില്ലാ തല കേരളോത്സവം കലാമത്സരങ്ങൾക്ക് തുടക്കമായി

Date:

തിരുവനന്തപുരം: കേരളസംസ്ഥാന യുവജനക്ഷേമബോർഡും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങൾക്ക് തിരിതെളിഞ്ഞു. അഴൂർ ഗവ.എൽ.പി.എസിൽ വി.ജോയി എം.എൽ.എ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളിൽ മുപ്പത്തിനാലിലധികം ഇനങ്ങളാണ് അരങ്ങേറുന്നത്. അഴൂർ ഗവൺമെന്റ് എൽ.പി സ്‌കൂൾ, യു.പി.സ്‌കൂൾ, ഹൈസ്‌കൂൾ, അഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് വേദി സജ്ജീകരിച്ചിരിക്കുന്നത്.

നാല് ദിവസം നീണ്ട് നിന്ന ജില്ലാ തല കേരളോത്സവം ഇന്ന് (നവംബർ 26) സമാപിക്കും. സമാപന സമ്മേളനം എ.എ റഹിം എം.പി ഉദ്ഘാടനം ചെയ്യും. വി.ജോയി എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാർ അധ്യക്ഷതയിൽ അഴൂർ ഗവൺമെന്റ് എൽ.പി.എസിലാണ് സമാപനസമ്മേളനം നടക്കുന്നത്. സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇന്ത്യയുടെ അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിലിടം നേടി മലയാളി താരം മുഹമ്മദ്‌ ഇനാന്‍

തിരുവനന്തപുരം: ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി...

ഓക്‌സിജന്‍ ലെവല്‍ അപകടകരമാം വിധം താഴ്ന്ന നിലയില്‍; സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം...

എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ബി.ജെ.പിയിൽ ചേർന്നു

തിരുവനന്തപുരം: എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബി.ജെ.പിയിൽ ചേർന്നു.എസ്എഫ്‌ഐ...

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു....
Telegram
WhatsApp