spot_imgspot_img

മയക്കുമരുന്ന് കാലഘട്ടത്തിന്റെ വിപത്ത്: ശശി തരൂർ

Date:

തിരുവനന്തപുരം: ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തിലും കേസുകളുടെ എണ്ണത്തിലും കൊലപാതകങ്ങളുടെ എണ്ണത്തിലും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ലഹരിക്ക് അടിമയായി മരണപ്പെടുന്നവരുടെ എണ്ണത്തിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിലും കേരളം മുൻപന്തിയിൽ ആണെന്നും ഈ വിപത്തിന് വിരാമമിടാൻ സർക്കാർ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും പൊഴിയൂരിൽ അഭിജിത് ഫൗണ്ടേഷന്റെ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. നമ്മുടെ യുവ ജനങ്ങളെ നേരായ ദിശയിലേക്ക് നയിക്കേണ്ട ബാധ്യത സമൂഹം ഏറ്റെടുക്കേണ്ടത് അത്യാവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

സാംസ്കാരിക തലസ്ഥാനത്ത് അപകടകരമാംവിധം മയക്കുമരുന്ന് വ്യാപനം കൂടി വരുന്നതായി ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഈ വെല്ലുവിളിക്ക് എതിരായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ കേരളത്തിൽ സ്കൂളുകളിലും കോളേജുകളിലും ഉൾപ്പെടെ ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്‌സ്, എക്‌സിക്യുട്ടിവ് നോളേഡ്ജ് ലൈൻസ്, ക്രൈസ്റ്റ് നഗർ സ്കൂൾ കവടിയാർ എന്നിവരുമായി ചേർന്ന് നടത്തും എന്ന് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി കോട്ടുകാൽ കൃഷ്ണകുമാർ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

കോവളം എം.എൽ.എ എം വിൻസന്റ് സമ്മേളനത്തിൽ മുഖ്യ അതിഥിയായിരുന്നു. RUN AWAY FROM DRUGS എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നൂറോളം ബൈക്കുകളും തെരുവ് നാടകവും മാജിക് ഷോയും അണിനിരന്ന

കലാജാഥ പൊഴിയൂരിൽ ഡോ. ശശി തരൂർ എം.പി ഫ്ലാഗ് ഓഫ്‌ ചെയ്തു. അരമണിക്കൂർ ദൈർഘ്യമുള്ള തെരുവു നാടകവും മാജിക് ഷോയും തീരദേശത്തെ 10 കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു.

യോഗത്തിൽ നഗരസഭാ ചെയർമാൻ പി കെ രാജ് മോഹൻ, സി പി ഐ എം പാറശ്ശാല ഏര്യ സെക്രട്ടറി അഡ്വ അജയൻ,പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, മെട്രോ മീഡിയ എം.ഡി സിജി നായർ, ഫൗണ്ടേഷൻ ഭാരവാഹികളായ എസ്. പ്രകാശ്, കരുംകുളം ജയകുമാർ, സജിതാറാണി, അഭിനന്ദ് കെ.എസ്, പനത്തുറ ബൈജു, സന്തോഷ്‌ കുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ് സുധാർജുൻ, ഇടവക വികാരി ഫാദർ സിൽവസ്റ്റർ കുരിശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സോണിയ, മുൻ ജില്ലാ പഞ്ചായത്ത്‌ അംഗം പൊഴിയൂർ ജോൺസൺ, മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബെൻസൺ. ഡി. സാബു, പഞ്ചായത്ത്‌ മെമ്പർമാരായ ഗീതാ സുരേഷ്, മേഴ്സി എന്നിവർ സംബന്ധിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp