spot_imgspot_imgspot_img

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം; പ്രതികൾ പുലർച്ചെ പുതുവേലിയിലെ ചായക്കടയില്‍ എത്തിയതായി മൊഴി

Date:

കോട്ടയം: കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം കോട്ടയം ജില്ലയുടെ അതിര്‍ത്തിയായ പുതുവേലിയില്‍ എത്തിയതായി സംശയം. പ്രതികളെ പോലെ സാമ്യമുള്ള മൂന്ന് പേരെ കണ്ടതായി ചായക്കട ഉടമ. പുതുവേലിയിലെ ചായക്കടയില്‍ ഇവർ പുലർച്ചെ ചായ കുടിക്കാൻ എത്തിയതായിട്ടാണ് കടയുടമ മൊഴി നൽകിയിരിക്കുന്നത്. രേഖാ ചിത്രവുമായി സാമ്യം ഉള്ളവരെയാണ് കണ്ടതെന്നും ഇയാൾ പറയുന്നു.

എന്നാൽ ആ സമയം രേഖാ ചിത്രം പുറത്തു വിട്ടിട്ടുണ്ടായിരുന്നില്ല. അപ്പോൾ ചിത്രം കണ്ടിരുന്നേൽ ഇവരെ പിടികൂടിയേനെയെന്നും കടയുടമ പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന ഇവർ മൂന്ന് പേരും കടയിൽ കയറി ചായ കുടിച്ചുവെന്നും എന്നാൽ ചായക്ക് ഓർഡർ തന്നപ്പോഴും അത് കഴിഞ്ഞ് ചായയുടെ പണം തരാൻ നേരത്തും മുഖം തരാതെയാണ് ഇവർ നിന്നതെന്നുമാണ് ഇയാൾ പറയുന്നത്. എന്നാൽ സി സി ടി വിയിൽ കണ്ട കാറിൽ തന്നെയാണോ ഇവർ എത്തിയതെന്നും സംശയം ഉണ്ട്. ഇവർ കാര്‍ മാറ്റിയിട്ട ശേഷമാണ് കടയില്‍ എത്തിയത്. രാമപുരം പൊലീസ് സിസിടിവി പരിശോധിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp