spot_imgspot_imgspot_img

വഴുതയ്ക്കാട്-ജഗതി റോഡ് ടാറിങ് ഡിസംബർ മൂന്ന് വരെ ഭാഗിക ഗതാഗത നിയന്ത്രണം

Date:

തിരുവനന്തപുരം: വഴുതയ്ക്കാട് – പൂജപ്പുര റോഡിൽ വഴുതയ്ക്കാട് ജങ്ഷൻ മുതൽ ജഗതി ജങ്ഷൻ വരെ ടാറിങ് പ്രവർത്തികൾ നടക്കുന്നതിനാൽ, ഇന്ന് (നവംബർ 30) മുതൽ ഡിസംബർ മൂന്ന് വരെ ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പൂജപ്പുര നിന്നും വഴുതയ്ക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഇതുവഴി കടന്നു പോകാവുന്നതാണ്. അതേസമയം വഴുതയ്ക്കാട് നിന്നും ജഗതി ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴുതയ്ക്കാട്-ഇടപ്പഴിഞ്ഞി-ജഗതി വഴി പോകണം.

*കരമന-സോമൻ നഗർ റോഡ് ടാറിങ്; ഡിസംബർ 1 മുതൽ 31 വരെ ഗതാഗത നിയന്ത്രണം*

കരമന-സോമൻ നഗർ റോഡിൽ കരമന ജങ്ഷൻ മുതൽ സോമൻ നഗർ വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ ഡിസംബർ ഒന്ന് മുതൽ 31 വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കരമനയിൽ നിന്നും സോമൻ നഗർ ഭാഗത്തേക്കുള്ള വാഹനങ്ങൾ, കരമന-തളിയിൽ-കാലടി റോഡ് വഴി പോകണമെന്ന് അറിയിപ്പിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp