spot_imgspot_img

കേരളത്തിന്റെ സാംസ്കാരിക മുഖമാണ് എം. എ. ബേബി: അടൂർ ഗോപാലകൃഷ്ണൻ

Date:

spot_img

തിരുവനന്തപുരം : കേരളത്തിന്റെ സാംസ്കാരിക മുഖമാണ് എം. എ. ബേബിയെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇ. കെ. നായനാർ സർക്കാരിന്റെ മാനവീയം പരിപാടികളുടെ ഭാഗമായി രൂപപെടുത്തിയ തിരുവനന്തപുരത്തെ മാനവീയംവീഥിക്ക് നേതൃത്വം നൽകിയ എം. എ. ബേബിയെ ഡോ. കെ. ഓമനക്കുട്ടിക്കൊപ്പം ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യസംഘമത്തിന്റെ വേദിയാണ് മാനവീയംവീഥിയെന്നും എല്ലാവരും സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഇടമായിരിക്കണമതെന്നും അതിനെ നശിപ്പിക്കരുതെന്നും എം.എ.ബേബി പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊണ്ട് കൂട്ടായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത ഇടമാക്കി തന്നെ ഇതിനെ നിലനിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനവീയംവീഥിയുടെ നാമകരണം ചെയ്ത അന്നത്തെ സ്പീക്കർ എം. വിജയകുമാറിനെയും അന്താരാഷ്ട്ര ആയുർവേദ സമ്മേളനത്തിലെ വിശിഷ്ടാതിഥി പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശിനെയും (ഡെറാഡൂൺ) അടൂർ ഗോപാലകൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.

മാനവീയംവീഥി സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മാനവീയംവീഥിയിൽ സംഘടിപ്പിച്ച മാനവീയ സൗഹൃദസദസ്സിൽ അഡ്വ. എ. എ. റഷീദ് ആധ്യക്ഷ്യം വഹിച്ചു. എം. എ. ബേബി, ഡോ. കെ. ഓമനക്കുട്ടി, പത്മശ്രീ വൈദ്യ ബാലേന്ദു പ്രകാശ്, എം. വിജയകുമാർ, ബോസ് കൃഷ്ണമാചാരി, പ്രദീപ്‌ പനങ്ങാട്, അജിത്ത് മാനവീയം എന്നിവർ സംസാരിച്ചു. ജി. രാജ്മോഹൻ സ്വാഗതവും റാഫി പൂക്കോം നന്ദിയും പറഞ്ഞു. മനു തമ്പിയുടെ ഗസൽ അവതരണത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മാനവീയംവീഥിയുടെ ചരിത്രത്തെക്കുറിച്ചുള്ള ‘മാനവീയം ചരിത്രവഴികൾ’ ഡോക്യൂമെന്ററിയും പ്രദർശിപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഫാഷൻ മേക്ക് ഓവർ ട്രെൻഡുകളുമായി ലുലു ബ്യൂട്ടി ഫെസ്റ്റ്

തിരുവനന്തപുരം : ട്രെന്‍ഡിംഗ് ഫാഷന്‍ കാഴ്ചകളും മേക്ക് ഓവർ ആശയങ്ങളും അവതരിപ്പിക്കുന്ന...

ഭിന്നശേഷി കലോത്സവം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക്...

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന്...

നാടകാചാര്യൻ ഓംചേരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: പ്രശസ്ത നാടകാചാര്യൻ ഓംചേരി എൻ.എൻ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം...
Telegram
WhatsApp