spot_imgspot_imgspot_img

കഴക്കൂട്ടത്ത് മെഡിക്കൽ ക്യാമ്പ്

Date:

തിരുവനന്തപുരം: നവകേരള സദസ്സിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായി കഴക്കൂട്ടം മണ്ഡലത്തിലെ 22 കോർപ്പറേഷൻ വാർഡുകളിലും സൗജന്യ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബർ മൂന്ന്) രാവിലെ കരിക്കകം വാർഡിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു നിർവഹിക്കും.

മെഡിക്കൽകോളേജ്, ഡെന്റൽ കോളേജ്, സർക്കാർ കണ്ണാശുപത്രി, പുലയനാർകോട്ട നെഞ്ച് രോഗാശുപത്രി, പുലയനാർകോട്ട ഡയബറ്റിക് സെന്റർ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ആശുപത്രികളുടെയും കിംസ്, അനന്തപുരി, ടി.എസ്.സി , സി.എസ്.ഐ മിഷൻ, ജി.ജി. ഹോസ്പിറ്റൽ, ദിവ്യപ്രഭ, ചൈതന്യ, വാസൻ ഐ കെയർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെ രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെയാണ് ക്യാമ്പ് നടക്കുന്നത്. ഞായറാഴ്ചകളിലായി നടക്കുന്ന ക്യാമ്പുകളിൽ സൗജന്യ മരുന്ന് വിതരണവുമുണ്ടാകും.

ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്ര രോഗങ്ങൾ, കാഴ്ച പരിശോധന, രക്ത പരിശോധന ഉൾപ്പെടുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ക്യാമ്പുകളാണ് നവകേരള സദസ്സിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്നത്.

ഡിസംബർ മൂന്നിന് ചെറുവയ്ക്കൽ ഞാണ്ടൂർക്കോണം, ഉള്ളൂർ, കരിക്കകം, കടകംപള്ളി, ആക്കുളം, ആറ്റിപ്ര വാർഡുകളിലും ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണമുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.

ഡിസംബർ മൂന്ന് മുതൽ 16 വരെ നടക്കുന്ന വീട്ടുമുറ്റ കൂട്ടായ്മകളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് അഞ്ചിന് അണമുഖം വാർഡിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp