News Week
Magazine PRO

Company

Share This Post
spot_imgspot_img

അസ്ഹരി തങ്ങൾ എക്സലൻസ് അവാർഡിന് കോടമ്പുഴ ബാവ മുസ്ലിയാർ അർഹനായി

Date:

തിരുവനന്തപുരം: കേരള സർവകലാശാല അറബി വിഭാഗം പൂർവ വിദ്യാർത്ഥികളുടെ സംഘടനയുമായി സഹകരിച്ച് നൽകി വരുന്ന അസ്ഹരി തങ്ങൾ എക്സലൻസ് അവാർഡിന് കോടമ്പുഴ ബാവ മുസ്‌ലിയാർ അർഹനായി. അറബിയിലും മലയാളത്തിലുമായി നൂറിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ് ബാവ മുസ്‌ലിയാർ. ദുബൈ മതകാര്യ വകുപ്പുൾപ്പെടെ നിരവധി വിദേശ അറബി പ്രസാധകർ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബാവ മുസ്‌ലിയാർ എഴുതിയ അഞ്ച് പ്രധാന പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദാറുൽ ബസാഇർ പ്രസാധക കമ്പനിയാണ്. വിശുദ്ധ ഖുർആൻ വ്യാഖ്യാനം, ഹദീസ് പഠനം, കർമശാസ്ത്രം, തസവുഫ്‌, ചരിത്രം, വിശ്വാസ ശാസ്ത്രം, അറബി സാഹിത്യം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ ബാവ മുസ്ലിയാർ വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഡോ . ജമാലുദീൻ ഫാറൂഖി, മുഹമ്മദ് ബാഖവി പൂക്കോട്ടൂർ, അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ അവാർഡിന് തെരെഞ്ഞെടുക്കപ്പെട്ടിരുന്നത് .

അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് കാര്യവട്ടം ക്യാംപസിൽ നടക്കുന്ന ദേശീയ സെമിനാറിൽ യു എ ഇ കോൺസുലാർ ജനറൽ ഉബൈദ് അൽ കഅബി
അവാർഡ് സമ്മാനിക്കുമെന്ന് അവാർഡ് നിർണയ സമിതി അറിയിച്ചു. പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഡോ. എ . നിസാറുദീൻ, കാലിക്കറ്റ് സർവകലാശാല അറബി വിഭാഗം പ്രൊഫസർ ഡോ. അബ്ദുൽ മജീദ്, ഡോ . താജുദീൻ മന്നാനി തുടങ്ങിയവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചിക്കൻ കറിക്ക് ചൂടില്ല; ഹോട്ടൽ ഉടമയെ സോഡാക്കുപ്പിക്ക് അടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ...

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...

സന്ദീപ് വാര്യർക്ക് വധഭീഷണി

പാലക്കാട്: കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് വധഭീഷണി. തനിക്കെതിരെ യുഎയില്‍ നിന്നും...

മെഹുൽ ചോക്സി അറസ്റ്റിൽ

ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്നവ്യാപാരി...
Telegram
WhatsApp
11:41:24