തിരുവനന്തപുരം: ബാബരിമസ്ജിദ് തകർക്കാൻ സംഘപരിവാർ ശക്തികളെ സഹായിക്കുക വഴി കോൺഗ്രസ് രാജ്യത്ത് ഫാസിസത്തിന്റെ വളർച്ചക്ക് വഴിയൊരുക്കിയെന്നും മതേതര കക്ഷികൾ ഒറ്റക്കെട്ടായി ഫാസിസ്റ്റ് മുന്നേറ്റത്തെ ചെറുക്കാത്തത് ദൗർഭാഗ്യകരമാണെന്നും ജനതാദൾ ദേശീയ നേതാവും മുൻ മന്ത്രിയുമായ ഡോ. നീലലോഹിദദാസ് നാടാർ അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ‘ബാബരി മറതിക്ക് വിട്ടുകൊടുക്കരുത് ‘മതേതര ക്യാമ്പയിൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സൺ റഹിം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സജീർ കല്ലമ്പലം,സലീം നെടുമങ്ങാട്,സഫറുള്ളഖാൻ, ബീമാപ്പള്ളി യുസഫ്, റാഫി പൊങ്ങുംമൂട്, വിഴിഞ്ഞം സുധീർ,ഹിദായത്ത് ബീമാപ്പള്ളി, ജോസ് കുരിശിങ്കൾ, പേട്ട കബീർ,ബുഹാരി മന്നാനി, നാസർ കൂരാറ പള്ളിക്കൽ നിസാർ, നജുമുന്നിസ, സനൽകുമാർ കാട്ടായിക്കോണം, കാച്ചാണി അജിത്, തുടങ്ങിയവർ പ്രസംഗിച്ചു.
മുഹമ്മദ് സജിൽ സൈക്കോ അഷ്‌റഫ്,ഷിംല സുമ,ഷാഹുൽ ഹമീദ്,ഷാജി ചാല, മാണിക്യംവിളാകം കബീർ, ,ഹക്കിം വിഴിഞ്ഞം,അബ്ദുറഹ്മാൻ ബീമാപ്പള്ളി, കോവളം ഷംനാദ്, അർഷദ്, സജീദ് പാലത്തിങ്കര, അബൂബക്കർ, ഷംനഷാ, ടാക്സൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.