spot_imgspot_img

സ്ത്രീധനം സമൂഹത്തെ ഗ്രസിച്ച വിപത്ത്: വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി

Date:

spot_img

തിരുവനന്തപുരം: സമൂഹത്തെ ഗ്രസിച്ചിട്ടുള്ള വിപത്താണ് സ്ത്രീധനമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. വനിതാ കമ്മിഷന്റെ തീരദേശ ക്യാമ്പിന്റെ ഭാഗമായി കഠിനംകുളം മരിയനാട് ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ചര്‍ച്ച് ഹാളില്‍ ഗാര്‍ഹികാതിക്രമങ്ങളും പരിഹാരവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

സ്ത്രീധന പ്രശ്‌നം മൂലം നിരവധി സ്ത്രീകളാണ് ജീവനൊടുക്കുന്നത്. വിവാഹ ബന്ധങ്ങള്‍ തകരുന്നതിനും സ്ത്രീധന പ്രശ്‌നങ്ങള്‍ കാരണമാകുന്നുണ്ട്. ഇതിനു പരിഹാരം കാണുന്നതിന് നമ്മുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. അത് വീടുകള്‍ക്കുള്ളില്‍ നിന്നു തന്നെ ആരംഭിക്കണം. ജനാധിപത്യബോധം ആദ്യം ഉണ്ടാകേണ്ടത് വീടുകളുടെ അകത്തളങ്ങളിലാണ്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യമായി കാണുന്ന മനോഭാവം വീടുകളില്‍ തന്നെ വളര്‍ത്തിയെടുക്കുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുകയും സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പ്രാപ്തമാക്കുകയും ചെയ്യുന്നതിന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. സ്ത്രീധന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ആരേയും അറിയിക്കില്ല. അഡ്ജസ്റ്റ് ചെയ്യണം എന്നു നിര്‍ദേശിച്ച് മാതാപിതാക്കള്‍ തന്നെ പെണ്‍കുട്ടിയെ വരന്റെ വീട്ടിലേക്ക് പറഞ്ഞു വിടുകയാണ് പതിവ്. മക്കള്‍ക്ക് പ്രയാസം വരുമ്പോള്‍ ആശ്രയമാകേണ്ടവരാണ് മാതാപിതാക്കള്‍. എന്നാല്‍, സ്ത്രീധന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പെണ്‍കുട്ടികളെ മാതാപിതാക്കളും കൈയൊഴിയുന്ന സ്ഥിതിയുണ്ട്.

 തങ്ങള്‍ക്കു നേരേയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയാന്‍ കുട്ടികള്‍ക്ക് ധൈര്യം പകരണം. നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങളെ തിരിച്ചറിയാന്‍ കുട്ടികളെ പഠിപ്പിക്കണം. ഉയര്‍ന്ന സാമൂഹിക ബോധമുള്ളവരായി പുതിയ തലമുറയെ വളര്‍ത്തിയെടുക്കണമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

 കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അഡ്വ. ജോസ് നിക്കൊളാസ്, ഔര്‍ ലേഡി ഓഫ് അസംപ്ഷന്‍ ചര്‍ച്ച് അസിസ്റ്റന്റ് വികാരി ഫാ. ബാബുരാജ്, അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് എസ്‌ഐ രാധാകൃഷ്ണ പിള്ള, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സരിത വിജയന്‍, ഫിഷറീസ് ഓഫീസര്‍ ശ്രീരാജ്, വനിതാ കമ്മിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ. വി.എല്‍. അനീഷ വിഷയാവതരണം നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് വാഹന അപകടം; ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിങ് ലോറി തട്ടി ടെക്നോപാർക്ക് സോഫ്റ്റ് വയർ എൻജിനീയർ...

ബ്ലൂടൈഗേഴ്‌സ് കെ.എഫ്.പി.പി.എല്‍: ആദ്യ സെമിയില്‍ കിംഗ് മേക്കേഴ്‌സും സൂപ്പര്‍ കിംഗും ഏറ്റുമുട്ടും

കൊച്ചി: ബ്ലൂടൈഗേഴ്‌സ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ ആറിന്റെ...

മണ്ഡല-മകരവിളക്ക് തീർഥാടനം: കുടിവെള്ള വിതരണത്തിന് വാട്ടർ അതോറിറ്റി പൂർണ സജ്ജം

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലത്ത് കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് എല്ലാ...

31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഡിസംബർ 10 ന്...
Telegram
WhatsApp