spot_imgspot_img

കോഴിക്കോട് എൻ ഐ ടി പരിസരത്തു വൻ എം ഡി എം എ വേട്ട

Date:

spot_img

കോഴിക്കോട്: കോഴിക്കോട് എൻ ഐ ടി പരിസരത്തു വെള്ളലശ്ശേരിയിൽ വൻ എം ഡി എം എ വേട്ട; കാറിൽ കടത്തിയ കാൽകിലോയിലധികം എം ഡി എം എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും കോഴിക്കോട് ഇന്റലിജൻസ് ബ്യൂറോയും എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 268 ഗ്രാം എം ഡി എം എ യുമായി കോഴിക്കോട് കുന്നമംഗലം പാലിശ്ശേരി സ്വദേശിശറഫുദ്ധീനെ (34)എക്സൈസ് ഇൻസ്‌പെക്ടർ റിമേഷ് കെ. എൻ അറസ്റ്റ് ചെയതത് . ബാംഗ്ലൂരിൽ നിന്ന് കടത്തികൊണ്ടുവന്ന നിന്ന് 260.537 ഗ്രാം വിവിധ രൂപത്തിൽ ഉള്ള എം.ഡി. എം.എ ഇയാളിൽനിന്നും പിടികൂടി.

ഹ്യുണ്ടായ് ക്രെറ്റ കാറിൽ താമസ സ്ഥലത്തേക്ക് വരുമ്പോഴാണ് എം. ഡി. എം. എ സഹിതം പ്രതിയെ പിടികൂടിയത്.മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എം ഡി എം എ യുടെ മൊത്ത കച്ചവടം ചെയ്യുന്നവരിൽ പ്രധാനിയാണ് പ്രതി.

പുതു വർഷ ആഘോഷങ്ങൾക്കായി മയക്ക് മരുന്ന് കോഴിക്കോട് നഗരത്തിലെത്തുന്നത് തടയുന്നതിന്റെ ഭാഗമായി സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നഗരത്തിൽ വിവിധ ഭാഗങ്ങളിൽ എക്‌സൈസിന്റെ പ്രത്യേക സ്‌ക്വാഡുകൾ പരിശോധനകൾനടത്തുന്നുണ്ട്.കോഴിക്കോട് എൻ ഐ ടി ക്യാമ്പസ്‌ പരിസരത്ത് കാറിൽ കറങ്ങി നടന്നാണ് ഇയാളുടെ മയക്കു മരുന്ന് വ്യാപാരം.

ഉത്തരമേഖല എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ്‌ ഷഫീഖ് പി. കെ (ഇ ഐ & ഐബി കോഴിക്കോട് (i/c),ഷിജുമോൻ ടി, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ കെ എസ്, അജിത്ത്,അർജുൻ വൈശാഖ്,അഖിൽദാസ് ഇ, എന്നിവരും കോഴിക്കോട് ആന്റി നർകോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ അനിൽകുമാർ പി. കെ, ശിവദാസൻ വി. പി, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിപിൻ, റഹൂഫ് ഡ്രൈവർ പ്രബീഷ് എന്നിവർ ചേർന്നു നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടത്: വിസ്‌ഡം യൂത്ത്

കഴക്കൂട്ടം : മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിന് നീതിയുക്തമായ പരിഹാരമാണ് വേണ്ടതെന്ന്...

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ...

എച്ച്ആര്‍ മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും പങ്കുവച്ച് എച്ച്ആര്‍ ഇവോള്‍വ് ടെക്നോപാര്‍ക്കില്‍ ‘എലിവേറ്റ്’24 സംഘടിപ്പിച്ചു

തിരുവനന്തപുരം: ഭാവിയിലെ വെല്ലുവിളികള്‍ക്കും ബിസിനസിലെ അവസരങ്ങള്‍ക്കുമായി സ്ഥാപനങ്ങളെ ഒരുക്കുന്നതില്‍ നേതൃത്വ ശേഷിയുള്ളവരുടെ...

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ...
Telegram
WhatsApp