spot_imgspot_imgspot_img

ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടു; കെ സുരേന്ദ്രൻ

Date:

പത്തനംതിട്ട: ശബരിമലയിലെ തീർഥാടകർ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. ഭക്തർ നരകയാതനയാണ് അനുഭവിക്കുന്നതെന്നും സർക്കാർ തീർത്ഥാടകരോട് ചെയ്യുന്നത് പരമ​ദ്രോഹമെന്നും അദ്ദേഹം ആരോപിച്ചു.

ദേവസ്വം ബോർഡും പോലീസും തമ്മിൽ ശീതസമരമാണ് ശബരിമലയിൽ നടക്കുന്നത്. ഭക്തർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ല.സർക്കാർ ഇങ്ങനെ ഇതിനെ കൈകാര്യം ചെയ്യാൻ ആണ് ഉദ്ദേശമെങ്കിൽ വലിയ സമരങ്ങളിലേക്ക് ബിജെപി കടക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

എന്നാൽ തിരക്ക് നിയന്ത്രിക്കാനായെന്നും പല വഴികളിലൂടെ എത്തുന്ന ഭക്തരെ നിയന്ത്രിക്കാനാവില്ലെന്നുമാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പ്രതികരിച്ചത്. അതെ സമയം ശബരിമലയിലെ തിരക്കിനെ കുറിച്ചടക്കമുളള തീർത്ഥാടകരുടെ പരാതി പഠിക്കാൻ അഭിഭാഷക സംഘത്തെ നിയോഗിക്കുന്നത് ഹൈക്കോടതി പരിഗണനയിൽ. 12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp