spot_imgspot_img

മലയോര ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ കാര്‍ഷിക വിനോദ സഞ്ചാരമേഖല കുതിപ്പിലേക്ക് : മന്ത്രി മുഹമ്മദ് റിയാസ്

Date:

spot_img
കോട്ടയം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ മലയോര ഹൈവേ യാഥാര്ത്ഥ്യത്തിലേക്കെത്തുന്നതോടെ കാര്ഷിക വിനോദ സഞ്ചാരമേഖലയില് പുരോഗതിയുണ്ടാകുമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാരവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൂഞ്ഞാര് മണ്ഡലത്തില് മുണ്ടക്കയം സെന്റ് മേരീസ് ലാറ്റിന് ചര്ച്ച് ഗ്രൗണ്ടില് നടന്ന നവകേരള സദസില് പ്രസംഗിക്കുകയായിരുന്നു മന്ത്രി. 13 ജില്ലകളിലൂടെ കടന്ന് പോകുന്ന 1800 ഓളം കിലോമീറ്റര് നീളുന്നതാണ് മലയോര ഹൈവേ. കോട്ടയം ജില്ലയില് ഏഴര കിലോമീറ്റര് ദൂരത്തില് പ്ലാച്ചേരി മുതല് കരിങ്കല്മൊഴി വരെയാണ് മലയോര ഹൈവേ. 34.51 കോടി രൂപയുടെ ടെന്ഡര് നടപടികള് പൂര്ത്തിയായി കഴിഞ്ഞിട്ടുണ്ട്. തുടര് നടപടികള് വേഗത്തില് പൂര്ത്തീകരിക്കാന് സാധിക്കുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്ത്തു.
രണ്ട് വര്ഷം കൊണ്ട് പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിലൂടെ 11 കോടി രൂപയുടെ അധിക വരുമാനമാണ് സര്ക്കാര് നേടിയത്. ഏഴര വര്ഷക്കാലം കൊണ്ട് സാങ്കേതികപരമായ വിദ്യകളും നൂതനമായ ആശയവുമെല്ലാം സര്ക്കാര് ഫലപ്രദമായ രീതിയില് ഉപയോഗിച്ചാണ് മുന്നേറുന്നത്. ഈ രണ്ടര വര്ഷക്കാലം കൊണ്ട് പൂഞ്ഞാര് മണ്ഡലത്തില് സമാനതകളില്ലാത്ത വികസനങ്ങള് പ്രവര്ത്തനങ്ങളാണ് നടത്തി വരുന്നത്. സംസ്ഥാന സര്ക്കാരിന്റെ വികസന പ്രവര്ത്തങ്ങള്ക്ക് ഒപ്പം നിന്നാണ്് പൂഞ്ഞാര് മണ്ഡലം മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.വികസന കുതിപ്പുള്ള ഒരു മണ്ഡലമായി പൂഞ്ഞാര് മാറുകയാണ്.
കേരളം വര്ഗ്ഗീയ സംഘര്ഷങ്ങളില്ലാത്ത ഭൂമിയാണെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ഇന്ത്യയില് വിദ്വേഷ പ്രസംഗങ്ങളുടെ ഭാഗമായി കുഴപ്പങ്ങളോ മറ്റ് പ്രശ്നങ്ങളോ ഇല്ലാത്ത ഒരു സംസ്ഥാനമുണ്ടങ്കില് അത് കേരളമാണ്. സംസ്ഥാനത്തെ ക്രമസമാധാന മേഖല ഭദ്രമാണെന്നും മന്ത്രി പറഞ്ഞു. രജിസ്റ്റര് ചെയ്ത കേസുകളില് അന്വേഷിച്ചു കുറ്റപത്രം സമര്പ്പിക്കാന് കേരളം മുന്പന്തിയില് നില്ക്കുന്നു. കേരളം മതനിരപേക്ഷതയുടെ നാടാണെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...

മുതുകാടിന്റെ അഞ്ചാം ഭാരതയാത്ര ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ ഭിന്നശേഷി സമൂഹത്തിനായി

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ (Social Inclusion) പ്രാധാന്യത്തെക്കുറിച്ച് ഭാരതത്തിലുടനീളം...

തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു വയസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞ് വീണ് നാലു...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. കൊച്ചിലെ സ്വകാര്യ...
Telegram
WhatsApp