പത്തനംതിട്ട: ശബരിമല വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സർക്കാരിനെതിരെ വിമർശനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ശബരിമല തീർത്ഥാടന കാലം അയ്യപ്പ ഭക്തന്മാർക്ക് ദുരിതക്കാലമാക്കിയ സർക്കാരാണ് പിണറായി വിജയന്റേതെന്ന് രമേശ് ചെന്നിത്തല.
പുണ്യ ദർശനത്തിനായി കുട്ടികളുമായി 16 ഉം 18 ഉം മണിക്കൂർ ക്യൂ നിന്ന അയ്യപ്പ ഭക്തന്മാർ കുടിവെള്ളം പോലും കിട്ടാതെ ശബരിമലയിൽ പരിഭ്രാന്തരാകുമ്പോൾ മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനു വഴി തുറക്കാതെ അധരവ്യായാമം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടി വേണം. പോലീസിന്റെ സേവനം ദുർബലമാണെന്നും ഇത്രയും ഗുരുതരമായ അവസ്ഥ ശബരിമലയിൽ നാളിതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
ശബരിമല തീർത്ഥാടന കാലം അയ്യപ്പ ഭക്തന്മാർക്ക് ദുരിതക്കാലമാക്കിയ സർക്കാരാണ് പിണറായി വിജയന്റേത്. പുണ്യ ദർശനത്തിനായി കുട്ടികളുമായി 16 ഉം 18 ഉം മണിക്കൂർ ക്യൂ നിന്ന അയ്യപ്പ ഭക്തന്മാർ കുടിവെള്ളം പോലും കിട്ടാതെ ശബരിമലയിൽ പരിഭ്രാന്തരാകുമ്പോൾ മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനു വഴി തുറക്കാതെ അധരവ്യായാമം നടത്തുകയാണ്.
ശബരിമലയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. തിരക്ക് നിയന്ത്രിക്കാൻ അടിയന്തിര നടപടി വേണം. പോലീസിന്റെ സേവനം ദുർബലമാണ്, ഡിജിപി അടക്കം പോലീസ് പാവകളെ പോലെ ഇരിക്കുകയാണ്. പോലീസിനെ നിയന്ത്രിക്കുന്നത് അസാസിയേഷൻ നേതാക്കളാണ്, പോലീസിന്റെ മാർക്സിസ്റ്റ് വത്ക്കരിച്ചിരിക്കുകയാണ് , ഇത്രയും ഗുരുതരമായ അവസ്ഥ ശബരിമലയിൽ നാളിതുവരെ ഉണ്ടായിട്ടില്ല…