
തിരുവനന്തപുരം: ഈ മാസം ഡിസംബർ 31ന് സംസ്ഥാന വ്യാപകമായി രാത്രിയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന റിപ്പോർട്ട്. പുതുവത്സര ആഘോഷം നടക്കുന്ന രാത്രിയിൽ മുൻകരുതലിന്റെ ഭാഗമായിട്ടാണ് നടപടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനാണ് അടച്ചിടുന്നതെന്നാണ് വിശദീകരണം.
ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് വ്യാപാരികൾ അറിയിച്ചു. പുതുവത്സര തലേന്ന് അതയായത് ഡിസംബർ 31 രാത്രി ഏഴു മണി മുതല്‍ ജനുവരി പുലര്‍ച്ചെ ആറുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചത്. പുതുവത്സര ആഘോഷത്തിനിടെ പെട്രോള്‍ പമ്പുകള്‍ക്ക് നേരെയുള്ള ആക്രമണം പതിവ് സംഭവമായി മാറിയിരിക്കുകയാണെന്നും ഇത്തവണ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്നും സംഘടന അറിയിച്ചു.







