spot_imgspot_img

അന്താരാഷ്ട്ര അറബി ഭാഷ ദിനാഘോഷം: സാംസ്കാരിക വളർച്ചയിൽ അറബി ഭാഷ വഹിച്ച പങ്ക് നിസ്തുലം: മുസബഹ് അൽ ശാമിസി

Date:

spot_img

കഴക്കൂട്ടം: ലോകത്തിന്റെ സംസ്കാരിക- സർഗാത്മക വളർച്ചയിൽ അറബി ഭാഷ വഹിച്ച പങ്ക് നിസ്തുലമാണെന്ന് യുഎഇ വൈസ് കോൺസുലാർ മുസബഹ് അൽ ശാമിസി അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര അറബിഭാഷ ദിനത്തോടനുബന്ധിച്ച് കേരള സർവ്വകലാശാല അറബി വിഭാഗം സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങളുൾക്കൊണ്ട് സർവകലാശാലയുടെ സേവനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് സർവകലാശാല രജിസ്ട്രാർ പ്രൊഫ കെ.എസ് അനിൽ കുമാർ പറഞ്ഞു.

ഇന്ത്യൻ അറബി സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരൻ മുഹമ്മദ് റാബിഅ ഹസൻ നദ്‌വി യുടെ രചനകളെ ആസ്പദമാക്കി നടക്കുന്ന സെമിനാർ ഇന്ന് സമാപിക്കും.അറബി വകുപ്പിലെ പൂർവ വിദ്യാർഥികളുമായി സഹകരിച്ച് വകുപ്പ് നൽകുന്ന അസ്ഹരി തങ്ങൾ എക്സലൻസ് അവാർഡ് പ്രമുഖ എഴുത്തുകാരൻ കോടാമ്പുഴ ബാവ മുസ്‌ലിയാർക്ക് സർവകലാശാല രജിസ്ട്രാർ പ്രൊഫ. അനിൽ കുമാർ നൽകി.

അൽ റാഇദ് പത്രം ചീഫ് എഡിറ്റർ സയ്യിദ് ജാഫർ മസ്ഊദ് അൽ ഹസനി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

വകുപ്പ് മേധാവി ഡോ. നൗഷാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ഷിജു ഖാൻ, അബ്ദുൽ ശുകൂർ അൽ ഖാസിമി, ഡോ താജുദ്ദീൻ , ഡോ സുഹൈൽ , ഡോ. ഇസ്സുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

ഇന്ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന പ്ലീനറി സെഷനിൽ പ്രൊഫ. പി.നസീർ “ഉലമാ ആക്ടിവിസവും മുസ്ലീം സമൂഹത്തിന്റെ സാമൂഹിക മൂലധനത്തിന്റെ വികസനവും” എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിഎസ്ഐ ഇന്‍ആപ്പ് ഗ്ലോബല്‍ അവാര്‍ഡ് മാര്‍ ബസേലിയോസിലെ വിദ്യാര്‍ത്ഥികളുടെ സ്മാര്‍ട്ട് വേസ്റ്റ് ബിന്‍ പദ്ധതിക്ക്

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇന്‍ആപ്പ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് സംഘടിപ്പിച്ച പതിമൂന്നാമത് സിഎസ്ഐ...

ബാലാവകാശ കമ്മിഷന്റെ ഇടപെടൽ വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ബാലാവകാശ കമ്മിഷന്റെ ഇടപെടലിനെതുടർന്ന് ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് നോട്ട്‌സ് ഉൾപ്പടെയുള്ള പഠന...

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നടപടികൾ ശക്തിപ്പെടുത്തും : മുഖ്യമന്ത്രി

തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലവിലുള്ള സ്‌പെഷ്യൽ മൊബൈൽ...

ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവത്തിൽ 4 പേർ പിടിയിൽ

മലപ്പുറം: ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ...
Telegram
WhatsApp