തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷനു മുന്നിലാണ് പുള്ളിപ്പുലിയെ കണ്ടത്. ഇന്ന് രാവിലെ 8:30 നാണ് പുലിയെ കണ്ടതെന്നാണ് വിവരം.
ഇതേ തുടർന്ന് വനം വകുപ്പ് അന്വേഷണം ശക്തമാക്കി. സ്റ്റേഷനിലെ പൊലീസുകാരാണ് പുലിയെ കണ്ടത്. റോഡിലൂടെ കാടിലേയ്ക്ക് കയറിപോകുന്നതായി കണ്ടുവെന്നാണ് പോലീസുകാർ പറയുന്നത്. ഓടി മറഞ്ഞ പുലിയെ കണ്ടെത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയാണ്. എന്നാൽ ഇതു വരെ പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
തൊട്ടടുത്തുള്ള അഗസ്ത്യാർ വനമേഖലയിലേക്ക് പുലി കടന്നുവെന്നാണ് കരുതുന്നത്.ക്രിസ്തുമസ് – പുതുവത്സര അവധി പ്രമാണിച്ച് പൊന്മുടിയിൽ വിനോദ സഞ്ചരികൾ കൂടുതലായി എത്തുന്നുണ്ട്. അതിനാൽ തന്നെ പരിശോധന വ്യാപകമാകുകയാണ് വനം വകുപ്പ്.