spot_imgspot_img

സംസ്ഥാനത്ത് ക്രിസ്മസിനു റെക്കോർഡ് മദ്യവിൽപ്പന

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിനു റെക്കോഡ് മദ്യവില്‍പ്പന. 154.77 കോടി രൂപയുടെ മദ്യമാണ് മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റുകൾ വഴി കേരളത്തിൽ വിറ്റഴിച്ചത്. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് തലേന്ന് 69.55 കോടിയുടെ മദ്യമാണ് വിൽപന നടത്തിയത്.

ഏറ്റവും കൂടുതല്‍ വില്‍പന നടന്നത് ചാലക്കുടി ഔട്ട്‌ലെറ്റിലാണ്. 63,85,290 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ചാലക്കുടിയില്‍ വിറ്റത്. 62,85,290 രൂപയുടെ മദ്യ വില്‍പനയുമായി ചങ്ങനാശേരിയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്ലെറ്റുമാണ്. മദ്യ വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് റം ആണ്.

ഡിസംബര്‍ 22 ന് 75.70 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്. 23 ന് ഈ വര്‍ഷം 84.04 കോടി രൂപ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വർഷങ്ങളിൽ ഇത് യഥാക്രമം 65.39 കോടി രൂപയും 75.41 കോടി രൂപയുമായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp