spot_imgspot_img

ഒറ്റൂര്‍ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

Date:

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണമ്പൂര്‍- വടശ്ശേരിക്കോണം റോഡില്‍ ഒറ്റൂര്‍ പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. മണമ്പൂര്‍ ഭാഗത്ത് നിന്നും വടശ്ശേരിക്കോണം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ഒറ്റൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് ഒറ്റൂര്‍ -ചേന്നന്‍കോട് റോഡ് വഴി വര്‍ക്കല – കല്ലമ്പലം റോഡിലെ ചേന്നന്‍കോട് ജംഗ്ഷനില്‍ നിന്നും വടശ്ശേരിക്കോണം ഭാഗത്തേക്ക് പോകാവുന്നതാണ്.

വടശ്ശേരിക്കോണം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ വഴിയിലൂടെയോ, വര്‍ക്കല – ചെറുന്നിയൂര്‍ റോഡ് കവലയൂര്‍ ജംഗ്ഷന്‍ വഴിയോ മണമ്പൂര്‍ ഭാഗത്തേക്ക് പോകാമെന്നും പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി...

കഴക്കൂട്ടം ശ്രീകണ്ഠസ്വാമി അന്തരിച്ചു

കഴക്കൂട്ടം: മുക്തി റസിഡൻസ് അസോസിയേഷൻ MRA 94 കടകം വീട്ടിൽ (...

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...
Telegram
WhatsApp