spot_imgspot_imgspot_img

മുസ്ലിം ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ

Date:

തിരുവനന്തപുരം : നവകേരള സദസ്സ്, കേരളീയം പരിപാടികൾ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും കെ.എം.സി.സി നേതാവുമായിട്ടുള്ള ആർ നൗഷാദിനെയും പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ കലാപ്രേമി ബഷീറിനെയുമാണ് സസ്പെൻഡ് ചെയ്തത്. ഗുരുതരമായി പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് നടപടി.

ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിലാണ് ആർ നൗഷാദ് പങ്കെടുത്തത്. കേരളീയത്തിൽ കലാപ്രേമി ബഷീറും പങ്കെടുത്തിരുന്നു.ലീഗ് സംസ്ഥാന കൗൺസിൽ അംഗമായ ആർ നൗഷാദ് പ്രഭാത സദസ്സിലാണ് എത്തിയത്. യുഡിഎഫ് നേതൃത്വത്തിന് തെറ്റുപറ്റിയെന്നും നവകേരള സദസ്സിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം നൽകരുതായിരുന്നുവെന്നും ആർ നൗഷാദ് പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കാനുള്ള ഇടമാണ് നവകേരള സദസ്സ്. താൻ എത്തിയത് പ്രവാസികളുടെ പ്രതിനിധിയായിട്ടാണ്. ലീഗിൽ തന്നെ തുടരാനാഗ്രഹിക്കുന്നുവെന്നും പാർട്ടി പുറത്താക്കുമോ എന്ന് അറിയില്ലെന്നും നൗഷാദ് പരിപാടിയിൽ പങ്കെടുത്ത ശേഷം പ്രതികരിച്ചിരുന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp