തിരുവനന്തപുരം: ഈ പുതുവർഷത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി തദ്ദേശ വകുപ്പ്. ഓരോ സേവനങ്ങൾക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങണ്ട. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി മുതൽ വിരൽ തുമ്പിൽ ലഭിക്കും. കെ സ്മാർട്ട് എന്ന് പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ജനുവരി ഒന്ന് മുതൽ ഓൺലൈൻ ആകുകയാണ്. കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും.
ഏകീകൃത സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമാണ് കെ സ്മാർട്ട് സോഫ്റ്റ്‌വെയർ. സേവനങ്ങൾ സുതാര്യതയും അതിവേഗം ഉറപ്പാക്കിയാണ് ആപ്പ് വഴി ലഭ്യമാകുക. കേരളം ഇന്ത്യയ്ക്ക് നൽകുന്ന പുതിയ മാതൃകയാണ് കെ സ്മാർട്ട് ആപ്പെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആദ്യം കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകുനാകും.
ജനുവരി ഒന്നിന് കെ സ്മാർട്ട് സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി നിർവഹിക്കും.
ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും സേവനങ്ങൾ കെ-സ്മാർട്ട് വഴി ലഭ്യമാകും.