spot_imgspot_imgspot_img

കെ- സ്മാര്‍ട്ട്; തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി മൊബൈൽ ആപ്പിലൂടെ

Date:

തിരുവനന്തപുരം: ഈ പുതുവർഷത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി തദ്ദേശ വകുപ്പ്. ഓരോ സേവനങ്ങൾക്കായി ഇനി ഓഫീസുകൾ കയറിയിറങ്ങണ്ട. തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി മുതൽ വിരൽ തുമ്പിൽ ലഭിക്കും. കെ സ്മാർട്ട് എന്ന് പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ജനുവരി ഒന്ന് മുതൽ ഓൺലൈൻ ആകുകയാണ്. കെ- സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷകളും പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി അറിയാനുമാകും.

ഏകീകൃത സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പുമാണ് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയർ. സേവനങ്ങൾ സുതാര്യതയും അതിവേഗം ഉറപ്പാക്കിയാണ് ആപ്പ് വഴി ലഭ്യമാകുക. കേരളം ഇന്ത്യയ്ക്ക് നൽകുന്ന പുതിയ മാതൃകയാണ് കെ സ്മാർട്ട് ആപ്പെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ആദ്യം കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് ഈ സേവനം ലഭിക്കുക. ലോകത്തെവിടെയിരുന്നും ജനങ്ങൾക്ക് ഈ സേവനം ലഭ്യമാകുനാകും.

ജനുവരി ഒന്നിന് കെ സ്മാർട്ട്‌ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കൊച്ചിയിൽ വെച്ച് മുഖ്യമന്ത്രി നിർവഹിക്കും.
ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ പഞ്ചായത്തുകളിലെയും സേവനങ്ങൾ കെ-സ്മാർട്ട് വഴി ലഭ്യമാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp