spot_imgspot_imgspot_img

കേരളം ഭരിക്കുന്നത് വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Date:

കൊച്ചി: വാഗ്ദാനങ്ങൾ നൽകുന്നതിനൊപ്പം അത് നിറവേറ്റുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പുതിയകാവ് ക്ഷേത്ര മൈതാനിയിൽ സംഘടിപ്പിച്ച തൃപ്പൂണിത്തുറ മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും വികസന, സാമൂഹിക, ക്ഷേമ പ്രവർത്തനങ്ങളിലും ജാതിമത വ്യത്യാസമില്ലാതെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. നിരവധി വെല്ലുവിളികളാണ് സർക്കാർ നേരിട്ടത്. പ്രളയം, നിപ, കോവിഡ് തുടങ്ങി നിരവധി പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്ക് കരുത്ത് പകർന്നു കൂടെ നിൽക്കാൻ സർക്കാരിന് സാധിച്ചു. കേരളത്തിന് അവകാശപ്പെട്ടതെല്ലാം നേടിക്കൊടുക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാതെയാണ് മന്ത്രിസഭ പ്രവർത്തിക്കുന്നത്. ഏത് കാര്യത്തിലും പ്രയാസങ്ങളും പ്രതിബന്ധങ്ങളും എന്ത് എന്ന് അറിഞ്ഞാണ് സർക്കാർ മുന്നോട്ടുപോകുന്നത്.
ചരിത്രഭൂമിയായ തൃപ്പൂണിത്തുറയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. ജനങ്ങളെ കാണാനും ജനങ്ങൾ പറയുന്നത് കേൾക്കുകയുമാണ് നവകേരള സദസിലൂടെ സർക്കാർ ചെയ്തത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന് ആരംഭിച്ച ജൈത്രയാത്രയ്ക്ക് ലഭിച്ച പിന്തുണയാണ് നവകേരള സദസിലെ ജനപങ്കാളിത്തമെന്നും മന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp