spot_imgspot_img

ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു

Date:

തിരുവനന്തപുരം: കേരളത്തിൽ ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രട്ടേറിയറ്റ് വളഞ്ഞു. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, സർക്കാർ നിയമനങ്ങളിൽ ആനുപാതിക പ്രതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. രാവിലെ മുതൽ തിരുവനന്തപുരം നഗരത്തിലേക്ക് കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകർ ഒഴുകുകയായിരുന്നു.

ഇന്ത്യയിൽ ആദ്യമായി സവർണ്ണ സംവരണം നടപ്പാക്കിയ ഇടത് സർക്കാറിനെതിരെയും സംവരണത്തിനും ജാതി സെൻസസിനുമെതിരെ ഉറഞ്ഞുതുള്ളുന്നവർക്കെതിരെയും രൂക്ഷ വിമർശനമുയർന്നു. എൻ.എസ്.എസ് അടക്കമുള്ള ജാതി-സമുദായ സംഘടനകൾ ചരിത്രം മറക്കരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു. ജാതി സെൻസസ് വിഷയത്തിൽ ദേശീയ തലത്തിൽ സ്വീകരിച്ച നിലപാട് കേരളത്തിൽ പ്രഖ്യാപിക്കാൻ സി.പി.എം ആരെയാണ് പേടിക്കുന്നതെന്ന് പിണറായി വിജയൻ വ്യക്തമാക്കണം.

മുന്നാക്ക സംവരണം നടപ്പിലാക്കാൻ കാണിച്ച ദൃതി ജാതി സെൻസസ് വിഷയത്തിൽ കാണിക്കാത്ത ഇടത് സർക്കാർ നിലപാട് അപഹാസ്യമാണെന്നും സമരക്കാർ മുദ്രാവാക്യമുയർത്തി. സാമൂഹിക നീതി ആവശ്യപ്പെട്ട് ‘തിരുവനന്തപുരം പ്രഖ്യാപനം’ ​സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നിർവഹിച്ചു.

കേരളത്തിലെ സംവരണ സമുദായ സംഘടന നേതാക്കൾ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു പ്രക്ഷോഭ വേദി. സെക്രട്ടേറിയറ്റിന്റെ നാല് സുപ്രധാന ഗേറ്റുകൾ സ്തംഭിപ്പിച്ച ​പ്രവർത്തകരെ പൊലീസ് ബലം ​പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

വെൽ​ഫെയർ പാർട്ടി ദേശീയ ട്രഷറർ അത്തീഖ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ന്യൂഡൽഹി ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യ കേന്ദ്ര സർവകലാശാലയിലെ ഡോ. കെ.ആർ. നാരായണൻ സെന്റർ ഫോർ ദലിത് ആന്റ് മൈനോറിറ്റി സ്റ്റഡീസ് ഡിപ്പാട്ട്മെന്റിലെ ഡോ. അരവിന്ദ് കുമാർ മുഖ്യാതിഥിയായിരുന്നു. വെൽ​​ഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു.

വെഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരീപ്പുഴ, വണിക വശ്യ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കുട്ടപ്പൻ ചെട്ടിയാർ, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, കെ.കെ. ബാബുരാജ്, കെ. അംബുജാക്ഷൻ, ഡോ. എസ്. ശാരംങ്ധരൻ, ഒ.പി. രവീന്ദ്രൻ, ജമാഅത്തെ ഇസ്‍ലാമി സംസ്ഥന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, ജെ. രഘു, ഗ്രോ വാസു, കടയ്ക്കൽ ജുനൈദ് കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിംഗ് സെക്രട്ടറി, കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബൈജു കലാശാല, ശ്രീരാമൻ കൊയ്യോൻ, ബാബുരാജ് ഭഗവതി, ആർ.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. ഹരിഹരൻ, ന്യൂനമക്ഷ ക്ഷേമവകുപ്പു മുൻ ഡയറക്ടർ നസീർ പി നേമം, സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റി അംഗം ശ്രീകുമാർ, മറുവാക്ക് എഡിറ്റർ അംബിക, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, ബി.എസ്.പി സംസ്ഥാന സെക്രട്ടറി സന്തോഷ് പാലത്തുംപാടൻ,

അണ്ണാ ഡി.എച്ച്.ആർ.എം സംസ്ഥാന വർക്കിങ് പ്രസിഡന്റ് സജി കൊല്ലം, ഡി.എസ്.എസ് സംസ്ഥാന ചെയർപേഴ്സൺ രേഷ്മ കരിവേടകം, സി.ഡി.എൻ സംസ്ഥാന ജനറൽ സെക്രട്ടറി ലൂക്കോസ് നീലംപേരൂര്‍, അനന്ദു രാജ്, തീരദേശ ഭൂസമര സമിതി സംസ്ഥാന ചെയർപേഴ്സൺ മാഗ്ലിൻ ഫിലോമിന,സ്റ്റുഡൻ്റ്സ് ഫെഡറേഷൻ ഓഫ് ദ്രാവിഡിയൻസ് നാഷനൽ ഓർഗനൈസർ ഇലയ്യ കുമാർ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർശാദ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. ഷഫീഖ്, വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന പ്രസിഡൻ്റ് വി.എ. ഫായിസ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് കെ.എം. ഷെഫ്റിൻ സംസ്ഥാന പ്രസിഡൻ്റ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, പ്രവാസി വെൽഫെയർ പ്രസിഡൻറ് അസ്‍ലം ചെറുവാടി, അസെറ്റ് കൺവീനർ എസ്. ഖമറുദ്ദീൻ, എ.എം. നദ്‌വി, സന്തോഷ് അഞ്ചൽ, ഗാർഗിയൻ, കരകുളം സത്യകുമാർ, അജി എം ചാലക്കേരി, കുഞ്ഞുമോൻ പുത്തൂർ, സി.പി.ഐ.എം റെഡ്സ്റ്റാർ നേതാവ് എം.കെ. ദാസൻ, വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടൻ കൃഷ്ണകുമാറിനെതിരായ കേസ്: സാമ്പത്തിക തിരിമറി നടന്നെന്ന് പ്രാഥമിക നി​ഗമനം

തിരുവനന്തപുരം: മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിൽ കടയിലെ ജീവനക്കാർക്കെതിരെ വീണ്ടും ബിജെപി...

ഗ്യാസ് ഏജൻസിയിൽ സിലിൻഡർ മോഷണം; സംഭവം തിരുവനന്തപുരം കരമനയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗ്യാസ് ഏജൻസിയിൽ സിലിൻഡർ മോഷണം. യുവാവിനെ പൊലീസ് അറസ്റ്റ്...

വഴിക്കടവ് അപകടം: അനന്തുവിന്റെ മരണം വൈദ്യുതാഘാതമേറ്റ്‌; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്ദുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ...

കേരള കെയറിൽ സന്നദ്ധ സേവകനാകാം

തിരുവനന്തപുരം: സാന്ത്വന ചികിത്സയിൽ ശ്രദ്ധേയമായ ജനകീയ മാതൃക സൃഷ്ടിച്ച നാടാണ് കേരളം....
Telegram
WhatsApp