spot_imgspot_img

ശബരിമല മകരവിളക്കിനെത്തുന്ന തീർത്ഥാടകർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

Date:

spot_img

പ​മ്പ: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തീർഥാടകർക്ക് മികച്ച ഗതാഗത സൗകര്യം ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മകരവിളക്കുമായി ബന്ധപ്പെട്ട് 800 ബ​സു​ക​ൾ സം​സ്ഥാ​ന​ത്തു​ട​നീ​ളം അധിക സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നു മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പറഞ്ഞു.

കൂടാതെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. ഇത് ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനും സഹായകമാകും. മാത്രമല്ല നി​ല​യ്ക്ക​ലേ​ക്ക് പോ​കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ചെ​യി​ൻ സ​ർ​വീ​സു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണമെന്നും മന്ത്രി വ്യക്തമാക്കി.

പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ തീരുമാനം. തീർത്ഥാടകരുമായി പോകുന്ന ബസുകൾ വഴിയിൽ തടഞ്ഞിടരുതെന്ന് പൊലീസിന് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു. പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ കയറേണ്ടതില്ല. എന്നാൽ ബസിൽ ആളു നിറഞ്ഞിട്ടില്ലെങ്കിൽ ബസുകൾ നിർബന്ധമായും നിലയ്ക്കലിൽ കയറണം. കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ​ക്കും, ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളി​ലെ ഡൈ​വ​ർ​മാ​ർ​ക്കും വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp