spot_imgspot_img

യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിചാരണ സദസ് സംഘടിപ്പിച്ചു

Date:

മംഗലപുരം: യു.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിചാരണ സദസ് മംഗലപുരത്ത് സംഘടിപ്പിച്ചു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എഫ്.ജെ.ജെഫേഴ്സൺ അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു.

യുവജനങ്ങളെ വഞ്ചിച്ച കേന്ദ്ര-സംസ്ഥന സർക്കാരുകളാണ് ഇന്ന് ഭരിക്കുന്നത് .ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിൽ ഇരു സർക്കാരുകളും പരാജയപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു .ഇന്ന് യുവജനത വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു .

പൊതുസമ്മേളനത്തിൽ ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുത്തു .വിചാരണ സദസിന് മുന്നോടിയായി ചിറയിൻകീഴിൽ നിന്നുമുള്ള കലാകാരൻമാർ അവതരിപ്പിച്ച സ്കിറ്റും ഏറെ ശ്രദ്ധയാകർഷിച്ചു .

അടൂർപ്രകാശ് എം.പി ബെന്നിബെഹനാൻ എം.പി, എം. വിൻസെന്റ് എം.എൽ.എ, പാലോട് രവി, കെ.പി ശ്രീകുമാർ ,വർക്കല കഹാർ എക്സ്. എം.എൽ.എ ശരത് ചന്ദ്രപ്രസാദ് എക്സ്. എം, കരകുളം കൃഷ്ണപിള്ള, പി.കെ. വേണുഗോപാൽ, അബിൻ വർക്കി, ബീമാപളി റഷീദ്, തോന്നക്കൽ ജമാൽ, ഡിസിസി ഭാരവാഹികളായ എം.ജെ. ആനന്ദ്, കെ.എസ്.അജിത് കുമാർ, അഡ്വ. എസ്. കൃഷ്ണകുമാർ, വി.കെ.രാജു.എം.എസ്. നൗഷാദ് ,കെ.ആർ അഭയൻ, കോരാണി ഷിബു ,സലാഹുദ്ധീൻ, സുനിൽ എസ്.പി,ജസീം ഷഹീർ,മഹിൻ എം.കുമാർ, പ്രവീണ, ജയന്തി കൃഷ്ണ, വസന്തകുമാരി എന്നിവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ വെട്ടി പരിക്കേൽപിച്ചു

കഴക്കൂട്ടം: സഹോദരൻമാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ ജേഷ്ഠനെ അനുജൻ...

കഠിനംകുളം ആതിര കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: നാടിനെ നടുക്കിയ കഠിനംകുളം ആതിര കൊലപാതകകേസ്സിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു....

ജില്ലാ ക്രിക്കറ്റ്‌ ടിമിനെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: 23 വയസ്സിനു താഴെയുള്ള പുരുഷന്‍മാരുടെ ജില്ലാ ക്രിക്കറ്റ്‌ ടിമിനെ ഈ...

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം...
Telegram
WhatsApp