spot_imgspot_imgspot_img

എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കൽ; എം വി ഗോവിന്ദൻ

Date:

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണത്തിനെതിരെ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ എന്ന നിലയിലാണ് വീണ വിജയനെതിരേ അന്വേഷണം തുടരുന്നത്. മാത്രമല്ല ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു. സി പി എം സംസ്ഥാന സെക്രട്ടറി വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു പരാമർശം. ഇ ഡി അന്വേഷണം കൂടാതെ അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തെപ്പറ്റിയും സാഹിത്യകാരന്മാരുടെ ക്രിയാത്മക വിമർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.


ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസ് നിലപാടെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലെ കോൺഗ്രസിന് ഉറച്ച നിലപാടില്ലെന്നും വ്യക്തമാക്കി. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂർത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താൻബിജെപി തീരുമാനിക്കുന്നതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.

മാത്രമല്ല മുഖ്യമന്ത്രി സൂര്യനെപ്പോലെയാണെന്ന പരാമർശത്തിൽ വ്യക്തിപൂജയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. അതോടൊപ്പം മാറ്റങ്ങൾ ഉണ്ടാക്കാനും സദാ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം എന്നും അദ്ദേഹം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp