spot_imgspot_img

മകരവിളക്ക് ആഘോഷത്തിനു ഒരുങ്ങി ശബരിമല

Date:

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ഒരുങ്ങി ശബരിമല. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ശബരിമല സജ്ജമായിരിക്കുന്നത്. മകരവിളക്കുമായി ബന്ധപ്പെട്ട് സന്നിധാനത്ത് തിരക്ക് വർധിച്ചുവരികയാണ്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിവിധ പദ്ധതികളാണ് ദേവസ്വം വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെയാണ് മകരവിളക്ക്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളും ആണ് പ്രധാനമായും നടക്കുക.

മണിക്കൂറില്‍ പതിനെട്ടാം പടി ചവിട്ടുന്നത് അയ്യായിരത്തോളം തീര്‍ത്ഥാടകരാണ്. വരും മണിക്കൂറിൽ തിരക്ക് വർധിക്കാനാണ് സാധ്യത. എന്നാൽ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ച്വൽ ക്യൂ 50,000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മകരവിളക്ക് മഹോത്സവത്തിന് സന്നിധാനത്തും മറ്റ് അനുബന്ധ പ്രദേശങ്ങളിലുമായി ഫയർഫോഴ്സിന്റെ 35 സ്ട്രക്ചർ ടീം രംഗത്ത് ഉണ്ടാകുമെന്ന് സ്പെഷ്യൽ ഓഫീസർ അരുൺ ഭാസ്കർ പറഞ്ഞു. മരക്കൂട്ടം മുതൽ പാണ്ടിത്താവളം വരെ 12 പോയിന്റുകളാണ് ഫയർഫോഴ്സിന് ഉള്ളത്. ഏതെങ്കിലും വിധത്തിൽ തീപിടിത്തം ഉണ്ടായാൽ നേരിടുന്നതിനായി എല്ലാ പോയിന്റുകളിലെയും ഫയർ ഹൈഡ്രന്റുകളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ഫയർ എക്സ്റ്റിങ്ങ്യൂഷറുകളും സജ്ജമാണ്. മകരവിളക്ക് വ്യൂ പോയിന്റുകളിലും ഫയർഫോഴ്സിന്റെ സേവനമുണ്ടായിരിക്കും.

ഇതോടൊപ്പം മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാ൯ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദ൪വേഷ് സാഹിബ് പറഞ്ഞു. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്ത൪ക്കായി കൃത്യമായ എക്സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദ൪ശനത്തിനായി ഭക്ത൪ ഒത്തുകൂടുന്ന ഇടങ്ങളിൽ എല്ലാം വെളിച്ചം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.

മാത്രമല്ല മകരവിളക്ക് ദര്‍ശനത്തിനായി 10 വ്യൂ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പാണ്ടിത്താവളം, വാട്ടര്‍ ടാങ്കിന് മുന്‍വശം, മരാമത്ത് കോംപ്ലക്‌സിന് മുന്‍വശത്തെ തട്ടുകള്‍, ബിഎസ്‌എന്‍എല്‍ ഓഫീസിന് വടക്കുഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം മുകള്‍ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്രപരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിന് മുന്‍വശം, ഇന്‍സിനറേറ്ററിനു മുന്‍വശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp