spot_imgspot_img

കൗണ്‍സിലര്‍ ഒഴിവ്

Date:

തിരുവനന്തപുരം: മത്സ്യവകുപ്പിന്റെ 2023-24 വര്‍ഷത്തെ തീരോന്നതി പദ്ധതിയുടെ ഭാഗമായി നടത്തുന്ന ആന്റി ഡ്രഗ് ക്യാംപയിനില്‍, തീരദേശത്ത് ലഹരി ഉപയോഗിക്കുന്നവര്‍ക്ക് കൗണ്‍സിലിംഗ് നടത്തുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ ഒരു കൗണ്‍സിലറെ രണ്ടുമാസത്തേക്ക് നിയമിക്കുന്നു.

എം.എസ്.ഡബ്ല്യൂ കഴിഞ്ഞതും മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം ഉള്‍പ്പെടെ അപേക്ഷകള്‍ ജനുവരി 24 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന് റീജിയണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.

വിലാസം: മേഖല എക്‌സിക്യൂട്ടീവ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കാന്തി, ജി.ജി.ആര്‍.എ -14 റ്റി.സി.82/258, സമദ് ഹോസ്പിറ്റലിന് സമീപം അമ്പലത്തുമുക്ക് പേട്ട പി.ഒ തിരുവനന്തപുരം -695035. ഇമെയില്‍ ഐ.ഡി: matsyatvm@gmail.com. ഫോണ്‍: 0471 2325483.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp