spot_imgspot_img

പ്രേം നസീർ അനുസ്മരണം മന്ത്രി പാടി ഉൽഘാടനം ചെയ്തു

Date:

തിരുവനന്തപുരം: ” സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ ….” മനോഹരമായ താളലയം. പ്രോൽസാഹനവുമായി ഗായകൻ ജി.വേണുഗോപാൽ സമീപം. ഗാനം ആലപിച്ചത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി . പ്രേം നസീറിന്റെ 35-ാം ചരമവാർഷിക അനുസ്മരണ ചടങ്ങ് ഉൽഘാടനം ചെയ്തായിരുന്നു മന്ത്രി പാടിയത്. ഗാനഗന്ധർവ്വൻ യേശുദാസിന്റെ ശതാഭിഷേകവും നിത്യ ഹരിത നായകൻ പ്രേം നസീന്റെ ചരമ വാർഷികവും ഓർമ്മപ്പെടുത്തികൊണ്ടാണ് മന്ത്രി പാടിയത്.

പ്രേം നസീർ സുഹൃത് സമിതി ഭാരത് ഭവനിൽ ഒരുക്കിയ ചടങ്ങിൽ പ്രേം നസീർ പുരസ്ക്കാരങ്ങൾ നടി അംബിക, സംവിധായകൻ രാജസേനൻ , ഗായകൻ ജി.വേണുഗോപാൽ, നടൻ ദിനേശ് പണിക്കർ എന്നിവർക്ക് ഡെപ്യൂട്ടി സ്പീക്കർ
ചിറ്റയം ഗോപകുമാർ സമർപ്പിച്ചു. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ അദ്‌ധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്ന പള്ളിക്ക് ഡെപ്യൂട്ടി സ്പീക്കർ ഉപഹാരം സമർപ്പിച്ചു.

കൗൺസിലർ പാളയം രാജൻ, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർ, പബ്ളിക്ക് പ്രോസിക്യൂട്ടർ വിജയ് മോഹൻ, കരമന ജയൻ, റോണി റാഫേൽ, അജയ്തുണ്ടത്തിൽ, കലാപ്രേമി ബഷീർ, സബീർ തിരുമല, തെക്കൻസ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: സ്മിത് കുമാർ ,ഗോപൻ ശാസ്തമംഗലം, റഹിം പനവൂർ എന്നിവർ പങ്കെടുത്തു. വിവിധ കലാവിരുന്നും ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp