spot_imgspot_imgspot_img

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് വില്ലേജ് സിറ്റിങ്

Date:

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലയിലെ വില്ലേജ് സിറ്റിങുകൾ ഇന്ന് (ജനുവരി 18) മുതൽ ജനുവരി 29 വരെ വിവിധ സ്ഥലങ്ങളിൽ നടക്കും. 18 മുതൽ 55 വയസ്സ് വരെ പ്രായമുള്ളവർക്ക് പുതിയതായി അംഗത്വം എടുക്കാനും, അംഗങ്ങൾക്ക് അംശദായം അടയ്ക്കാനുമുള്ള അവസരം വില്ലേജ് സിറ്റിങിൽ ഉണ്ടാകും. രാവിലെ 10 മുതലാണ് സിറ്റിങ്.

ജനുവരി 18ന് വെള്ളറട, അമ്പൂരി വില്ലേജുകളിലെ സിറ്റിങ് വെള്ളറട ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനുവരി 19ന് കാഞ്ഞിരംകുളം, കരിങ്കുളം, തിരുപുറം വില്ലേജുകളിലെ സിറ്റിങ് കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിലും, ജനുവരി 20ന് തൊളിക്കോട്, വിതുര വില്ലേജുകളിലെ സിറ്റിങ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും. ജനുവരി 22ന് ഇളമ്പ, മുദാക്കൽ വില്ലേജുകളിലെ സിറ്റിങ് മുദാക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിലും, ജനുവരി 23ന് കരകുളം, അരുവിക്കര വില്ലേജുകളിലെ സിറ്റിങ് കരകുളം ബാങ്ക് ഓഡിറ്റോറിയത്തിലും, ജനുവരി 24ന് അണ്ടൂർക്കോണം,അയിരൂർപ്പാറ, കീഴ്‌തോന്നയ്ക്കൽ വില്ലേജുകളിലെ സിറ്റിങ് പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഓഫീസിലും നടക്കും.

ജനുവരി 25ന് അഴൂർ, ശാർക്കര, കിഴുവിലം,ആറ്റിങ്ങൽ, കീഴാറ്റിങ്ങൽ, അവനവഞ്ചേരി, ചിറയിൻകീഴ്, അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം, മണമ്പൂർ, ഇടയ്‌ക്കോട് വില്ലേജുകളിലെ സിറ്റിങ് കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസിലും, ജനുവരി 27ന് വഞ്ചിയൂർ, കടകംപള്ളി, മുട്ടത്തറ, തൈക്കാട്, മണക്കാട്, പേട്ട വില്ലേജുകളിലെ സിറ്റിങ് കടകംപള്ളി സോണൽ ഓഫീസിലും ജനുവരി 29ന് നേമം , പള്ളിച്ചൽ വില്ലേജുകളിലെ സിറ്റിങ് പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിലും നടക്കും.

പുതുതായി അംഗത്വം എടുക്കുന്നവർ ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളിൽ മേൽവിലാസം വ്യത്യാസം ഉണ്ടെങ്കിൽ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്, യൂണിയൻ സർട്ടിഫിക്കറ്റ് , 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സിറ്റിങിൽ പങ്കെടുക്കണമെന്ന് ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2729175, 8075649049.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...
Telegram
WhatsApp