spot_imgspot_img

നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ വാർത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്‌ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാൻ രഹസ്യനീക്കം നടത്തിയതെന്ന്‌ കേന്ദ്ര സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്ന നിർദേശത്തിനു പകരം 32 ശതമാനമായി കുറയ്‌ക്കണമെന്ന്‌ നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ്‌ പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്‌.

കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ്‌ സെസും സർചാർജും വർധിപ്പിച്ചത്‌. ഇതിലൂടെ സംസ്ഥാനങ്ങൾക്ക്‌ നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ്‌ നടപ്പാക്കിയത്‌. കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

സംസ്ഥാനങ്ങൾക്ക്‌ അർഹതപ്പെട്ട ഫണ്ട്‌ വെട്ടിക്കുറയ്‌ക്കാൻ കേന്ദ്ര സർക്കാർ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ്‌ സി.ഇ.ഒയുടെ വെളിപ്പെടുത്തൽ വാർത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണ്‌. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കാൻ രഹസ്യനീക്കം നടത്തിയതെന്ന്‌ കേന്ദ്ര സർക്കാരിന്റെ ഉന്നത സ്ഥാനത്തുള്ള ആളാണ്‌ വ്യക്തമാക്കിയിരിക്കുന്നത്‌.
ധന കമ്മീഷൻ ശുപാർശകൾ പോലും അട്ടിമറിക്കാൻ ശ്രമിക്കുന്നതായാണ്‌ കേന്ദ്ര ആസൂത്രണ കമീഷന്‌ പകരമായി നിയോഗിച്ച നീതി ആയോഗിന്റെ സിഇഒ ബി.വി. ആർ സുബ്രഹ്മണ്യം പറഞ്ഞിരിക്കുന്നത് എന്നാണ് വാർത്ത. കേന്ദ്ര നികുതി വിഹിതത്തിൽ 42 ശതമാനം സംസ്ഥാനങ്ങൾക്ക്‌ നൽകണമെന്ന നിർദേശത്തിനു പകരം 32 ശതമാനമായി കുറയ്‌ക്കണമെന്ന്‌ നിർബന്ധം പിടിച്ചുവെന്ന വെളിപ്പെടുത്തൽ ആശങ്ക ഉയർത്തുന്നു. നികുതി വിഹിതം കുറയ്‌ക്കണമെന്ന കടുംപിടുത്തം പരാജയപ്പെട്ട സാഹചര്യത്തിൽ വിവിധ കേന്ദ്ര പദ്ധതികൾക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കാനായി കേന്ദ്ര ബജറ്റ്‌ പൊളിച്ചെഴുതി എന്നാണ് റിപ്പോർട്ട്‌.
പിന്നീട്‌ സെസും സർചാർജും വലിയതോതിൽ ഉയർത്താൻ തുടങ്ങി. കേന്ദ്ര നികുതി വരുമാനത്തിന്റെ 28 ശതമാനംവരെയാണ്‌ സെസും സർചാർജും വർധിപ്പിച്ചത്‌. ഇതിലൂടെ സംസ്ഥാനങ്ങൾക്ക്‌ നൽകുന്ന കേന്ദ്ര നികുതി വിഹിതം കുറയ്‌ക്കുകയെന്ന ഗുഢതന്ത്രമാണ്‌ നടപ്പാക്കിയത്‌.
കേരളം വർഷങ്ങളായി കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കുന്ന ധനകാര്യ വിഷയങ്ങൾ ശരിയാണെന്ന്‌ തെളിയിക്കുന്നതാണ്‌ ബിവിആർ സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തൽ. ഭരണഘടനാ സ്ഥാപനമായ ധനകാര്യ കമീഷന്റെ പ്രവർത്തനത്തിലും ശുപാർശകളിലും ഇടപെടുന്നു എന്നത് മാത്രമല്ല ദൈനംദിന സാമ്പത്തിക കാര്യങ്ങളെ ബാധിക്കുന്ന തീരുമാനങ്ങളും നടപ്പിലാക്കുന്നു. അർഹമായതു സംസ്ഥാനത്തിന് നൽകാതെ ശ്വാസം മുട്ടിക്കുന്നു എന്ന സംസ്ഥാന സർക്കാർ വാദം സത്യമാണ് എന്ന് ഇത്തരം വസ്തുതകളും വ്യക്തമാക്കുന്നു. സംസ്ഥാനത്തിനുള്ള കേന്ദ്ര റവന്യു വിഹിതത്തിലും വായ്പാ അനുമതിയിലും വലിയ വെട്ടിക്കുറവ്‌ വരുത്തുന്നു. കേന്ദ്ര സർക്കാരിന്റെ ധന നയങ്ങളും നികുതി സമ്പ്രദായത്തിലെ മാറ്റവും സംസ്ഥാനത്തിന്റെ വിഭവങ്ങളെ ചോർത്തുന്നു. ഇത്തരം കാര്യങ്ങളാണ്‌ സുപ്രീംകോടതിയിൽ കേരളം ഉന്നയിക്കുന്നത്‌. ഡൽഹിയിൽ നടത്തുവാൻ തീരുമാനിച്ച സമരവും ഈ ആവശ്യങ്ങൾ ഉയർത്തിയാണ് .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം....

കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീ പിടിച്ചു

കുളത്തൂർ: കഴക്കൂട്ടം മൺവിളയിൽ ഹോട്ടലിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്....

ചിറയിൻകീഴിൽ യുവാവിനെ കുത്തികൊന്ന സംഭവം: പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ കുത്തി കൊന്നു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി...

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് 'കരുതലും കൈത്താങ്ങു'മായി...
Telegram
WhatsApp