spot_imgspot_img

മരങ്ങൾ മുറിച്ചുമാറ്റി ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചാൽ കണിയാപുരത്തെ കുരുക്കഴിക്കാം

Date:

കഴക്കൂട്ടം: കണിയാപുരം ജംഗ്ഷനിലെ ഗതാഗത കുരുക്കിനും തടസമായി നിൽക്കുന്ന പാഴ് മരങ്ങൾ മുറിച്ചുമാറ്റണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു. ഇതുവഴി വരുന്ന കെ.എസ്. കെ.എസ്. ആർ.സി ബസുകളടക്കമുള്ള വലിയ വാഹനങ്ങൾ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങളിൽ ഇടിക്കുന്നത് നിത്യസംഭവമാണ്.

മാത്രമല്ല എതിരെ വരുന്ന വാഹനങ്ങൾക്ക് കടന്നു പോകാൻ സൈഡ് കൊടുക്കാനും കഴിയില്ല. റെയിവേ ഗേറ്റിന് സമീപത്താണ് അപകടാവസ്ഥയിലായ രണ്ടു മരങ്ങൾ നിൽക്കുന്നത്. ദിവസവും അമ്പതിലധികം ട്രെയിനുകൾക്ക് കടന്നുപോകാൻ ഗേറ്റ് അടയ്ക്കുന്നതോടെ ചിറയിൻകീഴ്, പെരുമാതുറ ആലുംമൂട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇവിടെത്തെ കുരുക്കിൽപ്പെട്ട് അനങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. കുരുക്കു മുറുകുന്നതോടെ ഗേറ്റ് തുറന്നാൽ പോലും വാഹനങ്ങൾക്ക് യഥാസമയം കടന്നുപോകാൻ പറ്റാത്തവരും.

മാത്രമല്ല വാഹനങ്ങളുടെ നീണ്ട നിര ആലൂംമൂട് ദേശീയപാത വരെ നീളുകയും ചെയ്യും. കുപ്പികഴുത്തുപോലുള്ള ജംഗ്ഷനിൽ ബസ് സ്റ്റോപ്പു കൂടി അതാത് ,സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിലേക്ക് മാറ്റി സ്ഥാപിച്ചാൽ കുരുക്കഴിക്കാൻ കഴിയുമെന്നാണ് പ്രദേശവാസികളും യാത്രക്കാരും പറയുന്നത്. മരങ്ങൾ മുറിച്ച് ബസ് സ്റ്രോപ്പ് മാറ്റി സ്ഥാപിക്കുന്നതിന് കണിയാപുരം ഡവലെപ്പുമെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ അണ്ടൂർക്കോണം പഞ്ചായത്തിൽ നിവേദനം നൽകിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം....

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....

വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സിനിമയിലെ പരാതി സിനിമയിൽ തീർത്തോളാമെന്ന് കുടുംബം

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി...
Telegram
WhatsApp