News Week
Magazine PRO

Company

Share This Post
spot_imgspot_img

അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു

Date:

ഡൽഹി: അയോധ്യയിലെ രാംലല്ല വിഗ്രഹം പ്രതിഷ്‌ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.

രാംലല്ല വിഗ്രഹത്തിന്‍റെ കണ്ണ് മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് ചടങ്ങുകൾ പൂർണമായത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാമലല്ലയുടെ വിഗ്രഹം അനാച്ഛാദനം ചെയ്തപ്പോൾ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്ര പരിസരത്ത് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്ററുകൾ പുഷ്പങ്ങൾ വർഷിച്ചു.

കാശിയിൽനിന്നുള്ള വേദ പണ്ഡിതൻ ലക്ഷ്മീകാന്ത് ദീക്ഷിത് ചടങ്ങിൽ മുഖ്യ കാർമികനുമായി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ചടങ്ങിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുത്തിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....

ജ്യോതിസ് സ്‌കൂളുകളിൽ പ്രവേശനം ആരംഭിച്ചു

തിരുവനന്തപുരം : കഴക്കൂട്ടം, ആ​റ്റിങ്ങൽ, വർക്കല ജ്യോതിസ് സ്‌കൂളുകളിൽ പതിനൊന്നാം ക്ലാസിൽ...

ഉഷ്‌ണതരംഗ സാധ്യത; ജാഗ്രതാ നിർദേശവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന്റെ തീവ്രത ഉയരുന്നു എന്നും ഉഷ്‌ണതരംഗ സാധ്യത...

അതിവേഗം വിഴിഞ്ഞം: 817 കോടിയുടെ വിജിഎഫ് കരാർ ഒപ്പുവെച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിനുള്ള കരാറുകളിൽ ഒപ്പിട്ടു. കേന്ദ്രവും...
Telegram
WhatsApp
08:46:40