spot_imgspot_img

കേസെടുത്തത് അപലപനീയം:വെൽഫെയർ പാർട്ടി

Date:

തിരുവനന്തപുരം:ബാബരി മസ്ജിദ് തകർത്ത പ്രദേശത്തെ രാമക്ഷേത്ര ഉത്ഘാടന ദിവസം ബാബരി മസ്ജിദിനെ അനുസ്മരിച്ച ഒറ്റയാൾ സലീമിനെതിരെ പോലീസ് കേസെടുത്തത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മെഹബൂബ് ഖാൻ പൂവാർ പറഞ്ഞു.

ഇടതുപക്ഷ പ്രവർത്തകരും നേതാക്കളും സിനിമ പ്രവർത്തകരും ഉൾപ്പടെ നിരവധി പേർ സോഷ്യൽ മീഡിയകളിലടക്കം ബാബരി മസ്ജിദിനെ അനുസ്മരിച്ചിരുന്നു.
എന്നിട്ടും അതേ നിലപാടുകൾ പരസ്യമായി പറഞ്ഞതിന്റെ പേരിൽ
ഒറ്റയാൾ സലീമിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ രേഖപെടുത്താനുമുള്ള പൗരന്റെ അവകാശങ്ങളോടൊപ്പം എല്ലാക്കാലത്തും വെൽഫെയർ പാർട്ടി കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റയാൾ സലീമിനെതിരെ അന്യായമായി എടുത്ത കേസ് പിൻവലിക്കണമെന്നും ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ചതിനെതിരെ അന്യായമായി കേസ് എടുത്ത പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp