spot_imgspot_img

സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഉപഹാര സമർപണവും ജനുവരി 26 ന്

Date:

തിരുവനന്തപുരം: സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഉപഹാര സമർപണവും മാനിഷാദ സാംസ്‌കാരിക സമിതിയുടെ പ്രവർത്തന ഉത്ഘാടനവും ജനുവരി 26 വൈകുന്നേരം 4മണിക്ക് സംഘടിപ്പിക്കും. തിരുവനന്തപുരം നന്ദാവനം പ്രൊഫ. എൻ. കൃഷ്ണപിള്ളഫൌണ്ടേഷൻ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി മുൻ എം പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലഹരി വർജന സമിതി സെക്രട്ടറി റസൽ സബർമതി അധ്യക്ഷൻ ആവുന്ന യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി ഷാജി നന്ദിയും പറയും.

മുഖ്യ അഥിതി ആയി സിനിമ താരം എം. ആർ ഗോപകുമാർ പങ്കെടുക്കും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തും. കവി ഗിരീഷ് പുലിയൂർ അനുമോദന പ്രഭാഷണം നടത്തും. യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് കവി പ്രഭാകരൻ പൈയാടക്കൻ, സി. ജി. എൽ. എസ്‌. ഡയറക്ടർ റോബർട്ട്‌ സാം, പ്രേം നസീർ സുഹൃത് സമിതി പനച്ചമൂട് ഷാജഹാൻ, മാധ്യമ പ്രവർത്തകൻ റഹിം പനവൂർ,ഗുരുവായൂർ അപ്പൻ, അനിൽ കുമാർ എന്നിവർ സംസാരിക്കും.

യോഗത്തിൽ വെച്ച് വിവിധ മേഖല കളിൽ കഴിവ് തെളിയിച്ചവർക്ക് ഉപഹാരം നൽകും. ഇന്ന് നടന്ന പത്രസമ്മേളനത്തിൽ സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ സെക്രട്ടറി റസൽ സബർമതി. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ഷാജി. എന്നിവർ പങ്കെടുത്തു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...

ഇലക്ഷൻ വകുപ്പിന്റെ കേന്ദ്രീകൃത കോൾ സെന്റർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും വേഗത്തിലും കാര്യക്ഷമമായും കൈകാര്യം...

സിവിൽ സർവീസ് പരീക്ഷ 25 ന്

തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ രാജ്യമെമ്പാടുമായി നടത്തുന്ന സിവിൽ സർവീസ്...
Telegram
WhatsApp