spot_imgspot_img

റിപ്പബ്ലിക്ക് ദിന സന്ദേശവുമായി മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളിക്ക് റിപ്പബ്ലിക്ക് ദിനാശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും ആ മൂല്യങ്ങളുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമർപ്പണമാണ് ഈ റിപ്പബ്ലിക്ക്  ദിനത്തിൽ നമുക്ക് അവർത്തിച്ചുറപ്പിക്കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത്  ഭേദചിന്തകൾക്കും  അതീതമായി  മാനവികതയെ ഉയർത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ  കൂടുതൽ ഒരുമിപ്പിക്കാനും  നാം കൂട്ടായി  ശ്രമിക്കേണ്ടതുണ്ട്.

കേരളം  ഈ റിപ്പബ്ലിക് ദിനത്തിൽ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് നമ്മൾ കേരളത്തെ  പുനർനിർമ്മിക്കാൻ തുടങ്ങുകയാണ്. അതിൽ  എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി മുമ്പോട്ടു പോവുക എന്നതാണ്  സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങൾക്കായി  നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp