തിരുവനന്തപുരം: ഉമ്മൻചാണ്ടി കാരുണ്യ ഫൗണ്ടേഷൻ അണ്ടൂർക്കോണം യൂണിറ്റ് റിപ്പബ്ലിക് ദിന പരിപാടി സംഘടിപ്പിച്ചു. ആലുംമൂട് ജംഗ്ഷനിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടി ജില്ലകോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വ. എം. മുനീർ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് റിപ്പബ്ലിക് ദിന സന്ദേശം നൽകി.
അഭിമാനത്തോടെയാണ് ഈ രാജ്യവും രാജ്യത്തെ ജനങ്ങളും ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി നിന്നത്.മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്‌നേഹികള്‍ തെളിച്ച വഴിയിലൂടെ ഈ രാജ്യം ഏറെ മുന്നേറിയിട്ടുണ്ട്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാന യാഥാര്‍ത്ഥ്യം.
വര്‍ഗീയത വളര്‍ത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. രാജ്യത്തിന് വേണ്ടി അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനം.
ചടങ്ങിൽ വെട്ടുറോഡ് സലാം, സി കൃഷ്ണൻ, സീനാരാജൻ, കൃഷ്ണൻകുട്ടി മെമ്പർ, വെള്ളുർ സുധീർ,കരിചാറ നാദർഷ, അൻഷാദ് തെറ്റിച്ചിറ, ഫാറൂഖ് കണിയാപുരം മണികണ്ഠൻ സി ആർ പി, ഷജീo അമ്പനാടൻ, ഷിയാസ്, പ്രവീൺ, വിഷ്ണു കണ്ണൻ,ശിവകുമാർ, നിസാറുദ്ധീൻ, നൗഷാദ് വെള്ളുർ, ഷിബു കരിച്ചാറ,രാജേന്ദ്രൻ നായർ കുനിന്നകം, അബ്ദുൽ മനാഫ്, മദനൻ കരിച്ചാറ,അസ്ഹർ, ഷാജഹാൻ താമരകുളം, മുജീബ് കല്ലുപ്പാലം അനു തെക്കേവിള,എന്നിവർ പങ്കെടുത്തു.
എല്ലാ പ്രിയപ്പെട്ടവർക്കും ഉമ്മൻചാണ്ടി കാരുണ്യ ഫൗണ്ടേഷൻ അണ്ടൂർക്കോണത്തിന്റെ റിപ്പബ്ലിക് ദിനാശംസകള്‍.