spot_imgspot_img

മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു

Date:

തിരുവനന്തപുരം: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ
നവകേരള സദസ്സിൽ ലഭിച്ച നിവേദനങ്ങൾ പ്രകാരവും ഓൺലൈൻ ആയി ലഭിച്ച മറ്റ് അപേക്ഷകൾ പ്രകാരവും മുൻഗണന വിഭാഗത്തിലേക്ക് മാറ്റിയ റേഷൻ കാർഡുകളുടെ തിരുവനന്തപുരം താലൂക്ക് തല വിതരണോദ്‌ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. നവകേരള സദസ്സിൽ ലഭിച്ച പരാതികളിൽ കാലതാമസം വരുത്താതെ സർക്കാർ പരിഹാരം കാണുകയാണെന്ന് എം.എൽ.എ പറഞ്ഞു.

കഴക്കൂട്ടം മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ 304 അപേക്ഷകളാണ് റേഷൻ കാർഡുമായി ബന്ധപ്പെട്ട് ലഭിച്ചത്. മഞ്ഞ കാർഡിന് വേണ്ടി ലഭിച്ച 39 അപേക്ഷയിൽ 29 അപേക്ഷകൾ അർഹതപ്പെട്ടവയാണെന്ന് കണ്ടെത്തി. മുൻഗണനാ വിഭാഗത്തിലേക്ക് മാറാനായി ലഭിച്ച 168 അപേക്ഷയിൽ 149 അപേക്ഷകൾ മുൻഗണന വിഭാഗത്തിലേക്ക് തരം മാറ്റി.

കടകംപള്ളി മിനി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ഗോപകുമാർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, താലൂക്ക് സപ്ലൈ ഓഫീസർ ബീനാ ഭദ്രൻ, റേഷനിങ് ഇൻസ്‌പെക്ടർ ഷിബു എന്നിവർ സന്നിഹിതരായി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തോന്നയ്ക്കലിൽ യുവാവിൻ്റെ കുത്തേറ്റ 67കാരൻ മരിച്ചു

തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു. പാട്ടത്തിൻകര...

പ്ലസ്ട ഫലം ഇന്ന് വൈകിട്ട് 3 ന്

തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ...

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...
Telegram
WhatsApp