spot_imgspot_img

സമഗ്ര വികസനത്തിന് തയാറെടുത്ത് നെടുമങ്ങാട് നഗരസഭ

Date:

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ 2024-25 ലെ വാർഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാർ സംഘടിപ്പിച്ചു. നെടുമങ്ങാട് ടൗൺഹാളിൽ നടന്ന ചടങ്ങ് ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രദേശത്ത് താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കികൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് നഗരസഭയുടേതെന്ന് മന്ത്രി പറഞ്ഞു.

നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്‌സൺ എസ്. സിന്ധു കരട് പദ്ധതി രേഖ അവതരിപ്പിച്ചു. നെടുമങ്ങാട് നഗരസഭയിലെ 16 വർക്കിങ് ഗ്രൂപ്പുകൾ തയാറാക്കിയ പദ്ധതികൾ, 39 വാർഡ് സഭകളിൽ ചർച്ച ചെയ്ത് നിർദേശങ്ങൾ സ്വീകരിച്ചാണ് കരട് പദ്ധതി രേഖ തയാറാക്കിയത്. 21 കോടി രൂപ പദ്ധതി വിഹിതവുമായി നഗരസഭയുടെ സമഗ്ര വികസനമാണ് ഭരണ സമിതി 2024-25 വാർഷിക പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്.

കാർഷിക മേഖലയുടെ വികസനത്തിനും പുരോഗതിക്കുമായി വിവിധ പദ്ധതികൾ, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിട്ടുകൊണ്ട് ചെറുകിട സംരംഭ പ്രോജക്ടുകളും ഉത്പാദന യൂണിറ്റുകളും പ്രോത്സാഹിപ്പിക്കുന്ന നൂതന പദ്ധതികൾ, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പ്രത്യേക പരിഗണന നൽകികൊണ്ട് വയോമിത്രം, വൃദ്ധസദന പരിപാലനം, സ്ത്രീകളുടെ തൊഴിൽ വരുമാന വർദ്ധനവ്, സാമൂഹ്യ പദവി ഉയർത്തൽ, വനിതാ ഹോസ്റ്റൽ പൂർത്തീകരണം തുടങ്ങിയവയാണ് പുതിയ വാർഷിക പദ്ധതിയിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.

മാലിന്യ സംസ്‌കരണ മേഖലയിൽ ആധുനിക ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കൽ, ആധുനിക അറവുശാല നിർമാണ പൂർത്തീകരണം, ക്രിമിറ്റോറിയം പുതിയ യൂണിറ്റ് സ്ഥാപിക്കൽ എന്നീ പദ്ധതികൾ നടപ്പിലാക്കും.

നഗരാസൂത്രണ പദ്ധതിയിലൂടെ നെടുമങ്ങാട്, ഇരിഞ്ചയം മാർക്കറ്റുകൾ കിഫ്ബി സഹായത്തോടെ നവീകരിക്കുക, മാസ്റ്റർ പ്ലാനിനെ അടിസ്ഥാനപ്പെടുത്തി നഗരത്തിന്റെ വികസനം ത്വരിതപ്പെടുത്തുക, നെടുമങ്ങാട് നഗരത്തിന്റെ സൗന്ദര്യവൽക്കരണം എന്നീ പദ്ധതികളും നടപ്പിലാക്കും .

കൂടാതെ പട്ടികജാതി ഉപപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ പ്രധാന 9 പട്ടികജാതി കോളനികളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക, പട്ടികജാതി വിഭാഗത്തിൽപെട്ടവർക്ക് മികച്ച വിദ്യാഭ്യാസം, ഭൂമി, വീട് എന്നിവയ്ക്കായി 3, 82,34,504 രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. പട്ടികവർഗ്ഗ ഉപപദ്ധതിയിൽ 1,83,767 രൂപയുടെ പദ്ധതികൾ നടപ്പാക്കും.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭയിലെ വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp